ആന്ധ്രയില്‍ മന്ത്രിപുത്രന് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ മന്ത്രിപുത്രന് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. സാമൂഹികക്ഷേമ മന്ത്രി രവേല കിഷോര്‍ ബാബുവിന്‍െറ മകന് രവേല കിഷോറിനെതിരെയാണ് പരാതി. അമിതമായി മദ്യപിച്ചനിലയിലായിരുന്ന രവേല കിഷോര്‍ വ്യാഴാഴ്ച വൈകീട്ട് ബഞ്ചാരഹില്‍സിലെ 13ാം നമ്പര്‍ റോഡിലൂടെ നടന്നുവരുകയായിരുന്ന സ്ത്രീയുടെ കൈയില്‍ കടന്നുപിടിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കാറില്‍ ഇയാളുടെ ഡ്രൈവറുമുണ്ടായിരുന്നു.
രക്ഷപ്പെട്ട യുവതി അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് എത്തി ഇവരെ കണ്ടത്തെി നാട്ടുകാരുടെ സഹായത്തോടെ മര്‍ദിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാനത്തെിയപ്പോഴാണ് ഇയാള്‍ മന്ത്രിയുടെ മകനാണെന്ന് അറിയുന്നത്. പരാതി കിട്ടിയിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ളെന്ന് സ്ത്രീയുടെ ബന്ധുക്കള്‍ ആരോപിച്ചു.
