കനയ്യ ബംഗാളിൽ പ്രചാരണത്തിനെത്തും -യെച്ചൂരി
text_fieldsന്യുഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്‍റ് കനയ്യ കുമാർ ബംഗാളിൽ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. ഇടതുപക്ഷത്തെ അനുകൂലിക്കുന്ന വിദ്യാർഥികളെല്ലാം കനയ്യയോടൊപ്പം പ്രചാരണത്തിൽ പങ്കെടുക്കും. ആദ്യമായി ഇടതുപക്ഷ യുവാക്കളുടെ ശക്തി രാജ്യം കാണുമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
കേരളത്തിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കനയ്യ എത്തുന്നുണ്ട്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ നിന്ന് എ.ഐ.എസ്.എഫ് യൂനിറ്റ് സെക്രട്ടറിയും സി.പി.ഐ നേതാവ് ഡി. രാജയുടെ മകളുമായ അപരാജിത അടക്കമുള്ളവർ കേരളത്തിലെത്തുമെന്നാണ് വിവരം. പട്ടാമ്പി മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി ജെ.എന്‍.യുവിലെ എ.ഐ.എസ്.എഫ് യൂനിറ്റ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഹ്സിനെ മത്സരിപ്പിക്കുന്ന കാര്യം സി.പി.ഐയുടെ സജീവ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
