രോഹിത്, ജെ.എന്‍.യു അനുകൂല പ്രസംഗത്തിന് പകപോക്കല്‍ സ്ഥലം മാറ്റം; അമിത് സെന്‍ ഗുപ്ത രാജിവെച്ചു
text_fieldsന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ ഡല്‍ഹിയിലുള്ള മാധ്യമ പഠനകേന്ദ്രമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ (ഐ.ഐ.എം.സി) ഇംഗ്ളീഷ് ജേണലിസം അസോസിയേറ്റ് പ്രഫസറായ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അമിത് സെന്‍ ഗുപ്തക്ക് ഒഡിഷയിലേക്ക് സ്ഥലം മാറ്റം. തന്നോടോ വകുപ്പിലെ മറ്റു അധ്യാപകരോടോ ചര്‍ച്ചചെയ്യാതെയുള്ള സ്ഥലംമാറ്റം പകപോക്കലാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം വെള്ളിയാഴ്ച രാജി സമര്‍പ്പിച്ചു.
ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്‍റായ അമിത് സെന്‍ ഗുപ്ത തലസ്ഥാനത്തെ പൗരാവകാശ സമരങ്ങളിലെ സജീവ സാന്നിധ്യമാണ്. വിവിധ മാധ്യമ സ്ഥാപനങ്ങളിലും ജോലിചെയ്തിട്ടുണ്ട്. സ്ഥാപനത്തില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച രോഹിത് വെമുല ഐക്യദാര്‍ഢ്യ ചടങ്ങില്‍ സംസാരിച്ച ഇദ്ദേഹം ജെ.എന്‍.യുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെയും ശബ്ദിച്ചിരുന്നു.
സര്‍വകലാശാലയിലും ജന്തര്‍ മന്തറിലും നടന്ന പ്രതിഷേധ യോഗങ്ങളിലും സംസാരിച്ചതോടെയാണ് സ്ഥലംമാറ്റം ഉറപ്പായതെന്ന് ഐ.ഐ.എം.സി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഭരണകൂടം ശത്രുക്കളായി കണക്കാക്കുന്ന ആളുകളെ വേട്ടയാടുന്നതിന്‍െറ ഭാഗമാണ് സ്ഥലംമാറ്റമെന്നും രോഹിത് വെമുലക്കും ജെ.എന്‍.യുവിനും വേണ്ടി നിലപാടെടുത്തതില്‍ അഭിമാനിക്കുന്നുവെന്നും അമിത് രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്ക് ജാതീയതയും വര്‍ഗീയതയും ഇല്ലാത്ത മാധ്യമപ്രവര്‍ത്തനം പകര്‍ന്നുനല്‍കാന്‍ സാധിച്ചെന്നും അവരെ സ്വതന്ത്ര മനസ്സോടെ സത്യത്തിനൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചതിന്‍െറ ശിക്ഷയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
1984ല്‍ ജെ.എന്‍.യു വിദ്യാര്‍ഥിയായിരിക്കെ നടന്ന സിഖ്വിരുദ്ധ വംശഹത്യയിലെ ഇരകള്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് അമിത് സെന്‍ മാധ്യമപ്രവര്‍ത്തനത്തിനും തുടക്കമിടുന്നത്. വംശഹത്യയുടെ കെടുതി അനുഭവിച്ച നിരവധി പേരുടെ ജീവിതം പുറംലോകത്തത്തെിച്ചത് ഇദ്ദേഹമാണ്. ഇക്കണോമിക് ടൈംസ്, പയനീര്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, ഒൗട്ട്ലുക്ക്, തെഹല്‍ക്ക, ഹാര്‍ഡ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങളുടെ പത്രാധിപ സമിതിയില്‍ മുതിര്‍ന്ന പദവികള്‍ വഹിച്ച ശേഷമാണ് ഐ.ഐ.എം.സിയില്‍ അധ്യാപകനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
