Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനയ്യക്ക് ബി.ജെ.പി നേതാക്കളേക്കാൾ രാജ്യസ്നേഹമുണ്ട് -നിതീഷ് കുമാർ

text_fields
bookmark_border
കനയ്യക്ക് ബി.ജെ.പി നേതാക്കളേക്കാൾ രാജ്യസ്നേഹമുണ്ട് -നിതീഷ് കുമാർ
cancel

പട്ന: കനയ്യകുമാർ വിഷയത്തിൽ ബി.ജെ.പിയെ വിമർശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബി.ജെ.പിയുടെ നേതാക്കളേക്കാൾ ദേശസ്നേഹം കനയ്യകുമാറിനുണ്ടെന്ന് നിതീഷ്കുമാർ പറഞ്ഞു. കനയ്യക്കെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടുദിവസത്തെ നേപ്പാൾ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ നിതീഷ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ജയിൽമോചിതനായ ശേഷം കനയ്യ ഇന്നലെ ജെ.എൻ.യു കാമ്പസിൽ നടത്തിയ പ്രസംഗത്തെയും നിതീഷ് അഭിനന്ദിച്ചു. മികച്ച പ്രസംഗമാണ് കനയ്യ നടത്തിയത്. തങ്ങളുടെ നയത്തെ എതിർത്ത് സംസാരിക്കുന്ന വിദ്യാർഥികളെ മോദി സർക്കാറിന് ഇഷ്ടമല്ല. കനയ്യ കുമാറിനെ പോലുള്ള വിദ്യാർഥി നേതാക്കൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും നിതീഷ് പറഞ്ഞു. ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവായ കനയ്യകുമാർ ബിഹാർ സ്വദേശിയാണ്.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ കനയ്യകുമാർ ഇന്നലെ വൈകീട്ടാണ് ജയിൽ മോചിതനായി പുറത്തിറങ്ങിയത്. ഡൽഹി ഹൈകോടതി ആറു മാസത്തെ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കനയ്യകുമാർ മോചിതനായത്. തുടർന്ന് ഇന്നലെ രാത്രി ജെ.എൻ.യു കാമ്പസിൽ കനയ്യ വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story