Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയര്‍ തകര്‍ന്നു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു

text_fields
bookmark_border
വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയര്‍ തകര്‍ന്നു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു
cancel

മുംബൈ: മുംബൈയില്‍ ജെറ്റ് എയർവേസ് വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയര്‍ തകര്‍ന്ന് അപകടം. ഡല്‍ഹിയില്‍ നിന്നും മുംബൈയിലെത്തിയ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് ഗിയർ തകര്‍ന്നത്. ജെറ്റ് എയർവേസ് ബോയിങ് 737 വിമാനത്തിന്‍റെ പ്രധാന ലാന്‍ഡിങ് ഗിയറിലാണ് തകരാര്‍ സംഭവിച്ചത്. ഈ സമയം വിമാനത്തില്‍ 127 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

വന്‍അപകടം ഒഴിവാക്കാനായെന്നും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്നും ജെറ്റ് എയർവേസ് അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ  പ്രധാന റൺവെയിൽ തടസം നേരിട്ടതിനാൽ രണ്ടാമത്തെ റൺവെയിലൂടെയാണ് സർവീസുകൾ നടത്തിയത്. വിമാനത്തിന്‍റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്നും കമ്പനി അധികൃതർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story