മലയാളി ജവാന്‍െറയടക്കം കൊല: പിന്നില്‍ മേലുദ്യോഗസ്ഥന്‍െറ കൊടിയ പീഡനം
text_fieldsമുംബൈ: മലയാളി സി.ഐ.എസ്.എഫ് ജവാന്‍ രനീഷിനെയടക്കം രണ്ടു പേരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചുകൊന്നതിന് കാരണം മേലുദ്യോഗസ്ഥന്‍െറ കൊടിയ പീഡനം. ഗര്‍ഭിണിയായ ഭാര്യയെ ചികിത്സിക്കാന്‍ പോലും മേലുദ്യോഗസ്ഥന്‍ അനുവദിച്ചില്ളെന്ന് വെടിവെച്ച ഹരീഷ് കുമാര്‍ പ്രാദേശിക ചാനലിനോട് പറഞ്ഞു.
‘ഡിപ്പാര്‍ട്മെന്‍റില്‍ കൊടിയ പീഡനമാണ്. ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു. ഭാര്യ ഗര്‍ഭിണിയാണ്. അവള്‍ക്കുവേണ്ട ചികിത്സക്കുപോലും അനുവദിച്ചില്ല. ഡ്യൂട്ടി ഷിഫ്റ്റുകള്‍ മാറ്റിയും മറ്റും പീഡനം. ഈയിടെ 16 ലക്ഷം രൂപയുടെ കളവു നടന്നിരുന്നു. അതില്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയുണ്ടായി -ആശുപത്രി കിടക്കയില്‍നിന്ന് ഹരീഷ് കുമാര്‍ പറഞ്ഞു.
സഹപ്രവര്‍ത്തകരെ വെടിവെച്ചിടുമ്പോള്‍ നിലവിളിച്ച ഹെഡ് കോണ്‍സ്റ്റബ്ള്‍ ബല്‍വാന്‍ബാജെ സിങ്ങിന്‍െറ വായ ഹരീഷ് കുമാര്‍ പൊത്തിയതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഹരീഷിനെ മുറിയിലിട്ട് പൂട്ടുകയായിരുന്നു. ഹരീഷിനെ സമാധാനിപ്പിക്കാന്‍ ഭാര്യയെ കൊണ്ടുവന്നു. നെഞ്ചില്‍ തോക്കമര്‍ത്തി സ്വയം വെടിവെക്കാന്‍ ഹരീഷ് നില്‍ക്കെയാണ് ഭാര്യ മുറിയിലത്തെുന്നത്. തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിക്കെ അവര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
