താണെ കൂട്ടക്കൊല: ദിവ്യനെ കേന്ദ്രീകരിച്ചും അന്വേഷണം
text_fieldsമുംബൈ: താണെയില്‍ വരേക്കര്‍ കുടുംബത്തിലെ കൂട്ടക്കൊലക്കു പിന്നില്‍ ‘ദിവ്യന്‍െറ’ ഉപദേശമെന്ന് സംശയം. സഹോദരി ഒഴിച്ച് കുടുംബത്തിലെ മുഴുവന്‍ പേരെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ച ഹസ്നൈന്‍ വരേക്കര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് സംശയിക്കുന്നു. പ്രതിസന്ധി മാറ്റാന്‍ ‘ദിവ്യന്‍െറ’ ഉപദേശം തേടിയതായാണ് പൊലീസിന്‍െറ സംശയം.
പ്രേത, ജിന്ന് ബാധകളടക്കമുള്ള അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തുകയും സ്ഥലത്തെ ദിവ്യന്മാരുടെ ഉപദേശം തേടുകയും ചെയ്യുന്ന പതിവ് കൂട്ടക്കൊല നടന്ന താണെയിലെ കസര്‍വഡാവലി പ്രദേശവാസികളിലുണ്ട്. ഇത്തരം വിശ്വാസം പുലര്‍ത്തിയിരുന്നവരാണ് വരേക്കര്‍ കുടുംബമെന്നും ദിവ്യന്മാരുടെ ഉപദേശം മുമ്പും തേടിയിരുന്നതായും പൊലീസ് പറയുന്നു. ‘ദുഷ്ട ജിന്നി’നെ ഒഴിവാക്കാന്‍ ദിവ്യന്‍ ഉപദേശിച്ചതനുസരിച്ചാണോ നരബലിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
പ്രദേശത്തെ പര്‍ദേശി ബാബാ ദര്‍ഗയും അവിടത്തെ ‘ദിവ്യനും’ പൊലീസിന്‍െറ സംശയപ്പട്ടികയിലുണ്ട്. അന്ധവിശ്വാസവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹസ്നൈന്‍െറ ലാപ്ടോപ്പില്‍ കണ്ടത്തെിയതായും പറയുന്നു. സ്വകാര്യ കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായിരുന്ന ഹസ്നൈന്‍ മൂന്നുമാസമായി തൊഴില്‍രഹിതനായിരുന്നു.
എന്നാല്‍, നവിമുംബൈയിലെ വാഷിയി സ്വകാര്യ കമ്പനിയിലാണ് ജോലിയെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്.ഹസ്നൈന്‍ പോയത് എങ്ങോട്ടാണെന്നത് ദുരൂഹമാണ്. മൂന്നുമാസമായി പ്രദേശത്തെ ചന്തയില്‍ ഹസ്നൈന്‍െറ ഉമ്മ വരാറുണ്ടായിരുന്നില്ലത്രേ. വീട്ടില്‍ എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഒരു അയല്‍ക്കാരി ചോദിച്ചപ്പോള്‍ അവര്‍ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ലത്രേ. ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
മലേഷ്യയില്‍നിന്ന് അടക്ക ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഹസ്നൈന്‍. ഇതിന് 35 ലക്ഷം രൂപയാണ് വേണ്ടിയിരുന്നത്. പലരില്‍നിന്നും സ്വര്‍ണപണയ സ്ഥാപനത്തില്‍നിന്നും പണം കടമെടുത്തതായാണ് സഹോദരീ ഭര്‍ത്താവിന്‍െറ മൊഴി. ബിസിനസില്‍ പങ്കാളിത്തം നല്‍കി ഇളയ സഹോദരി സൂബിയയില്‍നിന്ന് സ്വര്‍ണവും ഹസ്നൈന്‍ വാങ്ങിയിരുന്നു. എന്നാല്‍, വിജയിക്കാത്തതിനെ തുടര്‍ന്ന് ബിസിനസ് മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
