നിഹാല്‍ അഹ്മദ് അന്തരിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ നിഹാല്‍ അഹ്മദ് (90) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായ അദ്ദേഹം തിങ്കളാഴ്ച നാസിക്കിലെ ആശുപത്രിയിലാണ് അന്തരിച്ചത്. സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷ നേതാവായിട്ടുണ്ട്.
മൂന്നു പതിറ്റാണ്ട് മാലേഗാവിന്‍െറ എം.എല്‍.എയായിരുന്ന അദ്ദേഹം മാലേഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍െറ പ്രഥമ (2001) മേയറുമായിരുന്നു. 1978ല്‍ ശരദ്പവാര്‍ മന്ത്രിസഭയിലാണ് ഉന്നത വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നത്. 1967ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് നിയമസഭയിലത്തെുന്നത്. ’72ല്‍ കോണ്‍ഗ്രസിനു മുന്നില്‍ തോറ്റ അദ്ദേഹം ’78ല്‍ ജനതാ പാര്‍ട്ടി ടിക്കറ്റില്‍ നിയമസഭയില്‍ തിരിച്ചത്തെി. തുടര്‍ച്ചയായി അഞ്ചു തവണ സഭയിലത്തെി. ’78 മുതല്‍ ’90 വരെ ജനതാ പാര്‍ട്ടി ടിക്കറ്റിലും പിന്നീട് ജനതാദള്‍ -എസ് ടിക്കറ്റിലുമാണ് മത്സരിച്ചത്. 1999ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സ്വന്തം ശിഷ്യന്‍ ശൈഖ് റഷീദിനോട് തോല്‍ക്കുകയായിരുന്നു. 2001ല്‍ അഫ്ഗാനിസ്താനു നേരെയുള്ള അമേരിക്കന്‍ ആക്രമണത്തിനെതിരെ മാലേഗാവില്‍ പ്രതിഷേധ പ്രകടനം നയിച്ചത് ഇദ്ദേഹമായിരുന്നു. കലാപത്തിനും പൊലീസ് വെടിവെപ്പിലുമാണിത് കലാശിച്ചത്. നെയ്ത്തുനഗരമായ മാലേഗാവില്‍ ‘നിഹാല്‍ ഭായ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. ചൊവ്വാഴ്ച മാലേഗാവിലെ ബഡാ ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.