കനയ്യക്കെതിരെ പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ വ്യാജമെന്ന് ഫോറൻസിക് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: രാജ്യദ്രോഹം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാറിനെതിരെ ഡൽഹി പൊലീസ് ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങള്‍ വ്യാജമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പൊലീസ് ഹാജരാക്കിയ ഏഴു വിഡിയോകളിൽ രണ്ടെണ്ണത്തിൽ കൃത്രിമം കാണിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തതായാണ് ഫോറന്‍സിക് കണ്ടെത്തല്‍. ജവഹർലാൽ നെഹ്റു സർവകലാശാലയില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ കനയ്യ കുമാർ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന് വിഡിയോ ദൃശ്യങ്ങൾ തെളിവുണ്ടെന്നായിരുന്നു ഡൽഹി പൊലീസിെൻറ വാദം.
രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിെൻറ തെളിവുകളില്ലെന്ന് കഴിഞ്ഞ ദിവസം കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസിനെയും കേന്ദ്രത്തെയും പ്രതിക്കൂട്ടിലാക്കി ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
അഫ്സൽ ഗുരു അനുസ്മരണ പരിപാടിയിൽ കനയ്യ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന ഭാഗം എഡിറ്റ് ചെയ്ത് ചേർത്തതാണെന്ന് നേരത്തെ മാധ്യമങ്ങളും കണ്ടെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
