Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ച്​ ലക്കുകെട്ട യുവതിയുടെ പരാക്രമം കാമറയിൽ

text_fields
bookmark_border
മദ്യപിച്ച്​ ലക്കുകെട്ട യുവതിയുടെ പരാക്രമം കാമറയിൽ
cancel

മുംബൈ: സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട യുവതി നിരത്തിലും പൊലീസ് സ്റ്റേഷനിലും നടത്തിയ പരാക്രമങ്ങൾ പുറത്ത്. മുംബൈയിലെ വേർളി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ആർക്കിറ്റെക്ചർ വിദ്യാർഥിനിയായ ഗൗരി ബിഡ് എന്ന 21കാരി സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം അമിത വേഗതയിൽ കാറോടിക്കുകയും ഡിവൈഡറിലും ഫുട്പാത്തിലേക്കും ഇടിച്ചു കയറ്റുകയും െചയ്തു. ശേഷം ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ട്വന്നപ്പോഴാണ് യുവതി പരാക്രമം കാട്ടിയത്.

മദ്യലഹരിയിൽ പൊലീസുകാരെ കൈയേറ്റം െചയ്ത യുവതി സ്റ്റേഷനിലെ ജനൽ പാളിയും കമ്പ്യൂട്ടറുകളും ഉൾപ്പെടെ തകർക്കുകയും െചയ്തു. സുഹൃത്തുക്കൾ യുവതിയെ പിന്തിരിപ്പിക്കാൻ  ശ്രമിെച്ചങ്കിലും നടന്നില്ല. ദൃശ്യങ്ങൾ പൊലീസുകാർ ക്യാമറയിൽ പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ശേഷം മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ യുവതിയെ ഒരു ദിവസം കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിട്ടയച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story