ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ലഭിക്കാത്തതില്‍ നിരാശയെന്ന് അമേരിക്ക
text_fieldsന്യൂഡല്‍ഹി: സോളില്‍ നടന്ന പ്ളീനറി യോഗത്തില്‍ ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യക്ക് അംഗത്വം ലഭിക്കാത്തത് നിരാശയുണ്ടാക്കുന്നതാണെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് വെര്‍മ. ഇന്ത്യയുടെ അംഗത്വത്തിനായി അമേരിക്ക ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അത്ലാന്‍റിക് കൗണ്‍സില്‍ യു.എസ്-ഇന്ത്യ വ്യാപാര ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറു വര്‍ഷം മുമ്പാണ് പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെ ആദ്യമായി പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അന്നുമുതല്‍ ഇക്കാര്യത്തിനായി അമേരിക്ക ശ്രമിച്ചുവരുകയാണ്. അംഗത്വം ലഭിക്കാന്‍ ഇന്ത്യക്ക് പൂര്‍ണ അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, എന്‍.എസ്.ജിയില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനുള്ള നടപടികള്‍ ശരിയായവിധത്തില്‍ തുടങ്ങിയതായും അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
