Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി രാഷ്ട്രീയം നുണയും കിംവദന്തിയും നിറഞ്ഞതെന്ന് ശിവസേന

text_fields
bookmark_border
ബി.ജെ.പി രാഷ്ട്രീയം നുണയും കിംവദന്തിയും നിറഞ്ഞതെന്ന് ശിവസേന
cancel

മുംബൈ: ബി.ജെ.പിയുടെ രാഷ്ട്രീയം നുണപ്രചാരണത്തിലും കിംവദന്തികളിലും അധിഷ്ഠിതമായതെന്ന് ശിവസേന. കേന്ദ്രം മുതല്‍ മഹാരാഷ്ട്ര വരെ സത്യം വിളിച്ചുപറയുന്നവരുടെ കഴുത്ത് ഞെരിക്കപ്പെടുകയാണെന്നും രാഷ്ട്രീയ കൈക്കരുത്ത് പ്രയോഗിക്കുന്ന ശൈലിയാണ് നടക്കുന്നതെന്നും സേന കുറ്റപ്പെടുത്തി. പതിവുപോലെ പാര്‍ട്ടി പത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലൂടെയാണ് ബി.ജെ.പിക്കെതിരെ ശിവസേനയുടെ രൂക്ഷവിമര്‍ശം. ബി.ജെ.പി മുംബൈ സിറ്റി അധ്യക്ഷനും എം.എല്‍.എയുമായ ആശിഷ് സേലാറിന്‍െറ ആഹ്വാന പ്രകാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമ്ന കത്തിച്ചതില്‍ പ്രതിഷേധിച്ചാണ് മുഖപ്രസംഗം.

സാമ്ന കത്തിക്കുക എന്നാല്‍ ആര്‍.എസ്.എസിന്‍െറയും നരേന്ദ്ര മോദിയുടെയും പ്രത്യയശാസ്ത്രമായ ഹിന്ദുത്വത്തെ അഗ്നിക്ക് ഇരയാക്കുന്നതിന് സമമാണ്. അത് കത്തിച്ചവര്‍ സ്വന്തം വസ്ത്രത്തിനാണ് തീ കൊളുത്തിയത്. രാഷ്ട്രീയം മോശം അവസ്ഥയിലാണിന്ന്.
വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍, സത്യം വിളിച്ചുപറയുന്നവരുടെ കഴുത്ത് ഞെരിക്കപ്പെടുന്നതാണ് ഡല്‍ഹി മുതല്‍ മഹാരാഷ്ട്ര വരെ കാണുന്നത്. രാഷ്ട്രീയം തലക്കുപിടിച്ചിരിക്കുന്നു എന്നതിന് ഉദാഹരണമാണിത് -സാമ്ന എഴുതി. കിംവദന്തികളുടെ വിപണി സൃഷ്ടിച്ച് സ്വപ്നം വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും സേന കളിയാക്കി. സേനക്കെതിരെ ഇതുപോലെ ആക്രമണം തുടര്‍ന്നാല്‍ മോദി പണിയുന്ന സ്മാര്‍ട്ട് സിറ്റികളില്‍ ഭ്രാന്താശുപത്രികള്‍ പണിയാന്‍ ആവശ്യപ്പെടേണ്ടിവരുമെന്നും സാമ്നയിലെ മുഖപ്രസംഗം പരിഹസിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story