Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നമോ ബ്രിഗേഡ്​ സ്​ഥാപകനെ കൊലപാതക കേസിൽ അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
നമോ ബ്രിഗേഡ്​ സ്​ഥാപകനെ കൊലപാതക കേസിൽ അറസ്​റ്റ്​ ചെയ്​തു
cancel

മാംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്നതിനു വേണ്ടി ആരാധകര്‍ സ്ഥാപിച്ച നമോ ബ്രിഗേഡിന്റെ സ്ഥാപകന്‍ നരേഷ് ഷേണോയിയെ വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 21 ന് മാംഗളൂരുവില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് പാണ്ഡുരംഗ് ബലിഗയുടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് നമോ ബ്രിഗേഡ് സ്ഥാപകന്‍ നരേഷേ് ഷേണായിയെ അറസ്റ്റ് ചെയ്തത്.

ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടിയായ കൊല്ലപ്പെട്ട പാണ്ഡുരംഗ് ബലിഗ പ്രദേശത്തെ ക്ഷേത്രത്തില്‍ അഴിമതി നടക്കുന്നുവെന്നുംഅതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. മൂന്നൂമാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് നരേഷ് ഷേണായ് പൊലീസ് വലയിലായത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story