വിദേശികളെയും വാണിജ്യവും ലക്ഷ്യമിട്ട് കേന്ദ്രം പുതിയ വിസ തയാറാക്കുന്നു
text_fieldsന്യൂഡല്‍ഹി: വിനോദ സഞ്ചാരികളെയും വ്യവസായികളെയും ആകര്‍ഷിക്കാന്‍ പുതിയ വിസ കൊണ്ടുവരാന്‍ കേന്ദ്രം ഒരുങ്ങുന്നു. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരം ഇന്ത്യയുടെ സേവന-വ്യാപാരമേഖല അഭിവൃദ്ധിപ്പെടുത്തുന്നതിന് വാണിജ്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിച്ചത്. ഇതുവഴി രാജ്യത്തേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനാവുമെന്നും വ്യാപാരം അഭിവൃദ്ധി പ്രാപിക്കുമെന്നുമാണ് കണക്കുകൂട്ടല്‍. ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് വിസകള്‍ ഏകീകരിച്ച് ഒറ്റ വിസയാക്കുകയാണ് ലക്ഷ്യം. മെഡിക്കല്‍ ടൂറിസത്തിലൂടെ 2020തോടെ 700 മുതല്‍ 800വരെ കോടി വരെ ഡോളറാണണ് രാജ്യത്തേക്ക് കൊണ്ടു വരാനാവുകയെന്നും കരുതുന്നു.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വിവിധോദ്ദേശ്യ പ്രവേശവിസ 10 വര്‍ഷത്തേക്കാണ് അനുവദിക്കുക. നോണ്‍ വര്‍ക്കിങ്, നോണ്‍ പെര്‍മനന്‍റ് താമസവിസയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതില്‍ താമസം 60 ദിവസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കും. ഇങ്ങനെ രാജ്യത്തേക്ക് വരുന്നവര്‍ ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടിവരും. ഇതിനുപുറമെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. വിസക്കായുള്ള ശിപാര്‍ശ ആഭ്യന്തരമന്ത്രാലയത്തിന്‍െറ പരിഗണനയില്‍ ആണെന്നും ഉടനടി ഇത് നടപ്പാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
