Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്‍സാരിയുടെ...

അന്‍സാരിയുടെ പാര്‍ട്ടിയുമായി ലയിക്കാനുള്ള തീരുമാനം എസ്.പി റദ്ദാക്കി

text_fields
bookmark_border
അന്‍സാരിയുടെ പാര്‍ട്ടിയുമായി ലയിക്കാനുള്ള തീരുമാനം എസ്.പി റദ്ദാക്കി
cancel

ലഖ്നോ: ഗുണ്ടാസംഘത്തലവനായിരുന്ന മുഖ്താര്‍ അന്‍സാരിയുടെ രാഷ്ട്രീയ പാര്‍ട്ടിയെ സമാജ്വാദി പാര്‍ട്ടിയില്‍ ലയിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കി. പാര്‍ട്ടി ഉത്തര്‍പ്രദേശ് പ്രസിഡന്‍റും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്‍േറതാണ് തീരുമാനം. മുഖ്താറിനെ സ്വീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. അത്തരക്കാരെ സമാജ്വാദി പാര്‍ട്ടിക്ക് ആവശ്യമില്ല -അഖിലേഷ് ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെ പറഞ്ഞു. അഖിലേഷിന്‍െറ പ്രസ്താവന വന്നയുടന്‍ പാര്‍ട്ടി പാര്‍ലമെന്‍ററി യോഗം ലയനത്തിനില്ളെന്ന തീരുമാനമെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.

മുഖ്താര്‍ ആരംഭിച്ച ‘ഖൗമി ഏക്താ ദള്‍’, എസ്.പിയില്‍ ലയിക്കുന്ന കാര്യം മൂന്നുദിവസം മുമ്പാണ് പ്രഖ്യാപിച്ചത്. ഈ മാസം 21ന് അഖിലേഷിന്‍െറ പിതാവ് മുലാം സിങ് യാദവിന്‍െറ സഹോദരന്‍കൂടിയായ കാബിനറ്റ് മന്ത്രി ശിവ്പാല്‍ യാദവാണ് ലയനതീരുമാനം പ്രഖ്യാപിച്ചത്. നേരത്തെതന്നെ ലയനതീരുമാനത്തോട് അഖിലേഷിന് എതിര്‍പ്പുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akilesh yadav
Next Story