എന്‍.എസ്.ജി അംഗത്വശ്രമം ‘തോറ്റ മോദി നയതന്ത്ര’മെന്ന് രാഹുല്‍ ഗാന്ധി
text_fieldsന്യൂഡല്‍ഹി: എന്‍.എസ്.ജി അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അംഗത്വശ്രമം മോദിയുടെ ‘തോറ്റ നയതന്ത്ര’മാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പുസ്തകത്തിന്‍െറ തലക്കെട്ട് രൂപത്തില്‍ ‘എന്‍.എസ്.ജി: നരേന്ദ്ര മോദിയുടെ വിലപേശല്‍ എങ്ങനെ പരാജയപ്പെടുന്നു’ എന്ന് ട്വീറ്റ് ചെയ്ത് രാഹുല്‍ മോദിയെ പരിഹസിച്ചു. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ നടന്ന ചര്‍ച്ചകളില്‍ ചൈനയടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതാണ് ഇന്ത്യയുടെ എന്‍.എസ്.ജി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.
മറ്റു കോണ്‍ഗ്രസ് നേതാക്കളും മോദിയുടെ നയതന്ത്ര രംഗത്തെ തോല്‍വിയാണ് എന്‍.എസ്.ജി അംഗത്വശ്രമം പരാജയപ്പെട്ടതിന് കാരണമെന്ന് പറഞ്ഞു. നയതന്ത്രത്തിന് ഗൗരവപരമായ ഇടപെടലാണ് ആവശ്യമെന്നും അല്ലാതെ തമാശയല്ളെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
