മുതിര്‍ന്ന പൗരനെ മര്‍ദിച്ച കേസ്: എ.എ.പി എം.എല്‍.എ അറസ്റ്റില്‍
text_fieldsന്യൂഡല്‍ഹി: അറുപതുകാരനെ മര്‍ദിച്ച കേസില്‍ സംഗം വിഹാറില്‍ നിന്നുള്ള എ.എ.പി എം.എല്‍.എ ദിനേശ് മോഹാനിയ അറസ്റ്റില്‍. മോഹാനിയയുടെ ഓഫീസിലത്തെിയ പൊലീസ് വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. ഡല്‍ഹി പൊലീസിലെ ഉന്നതബന്ധങ്ങളാണ് തന്നെ ഇത്തരത്തില്‍ അറസ്റ്റുചെയ്തിന്‍റെ പിന്നിലെന്ന് മോഹാനിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എം.എം ഖാന്‍റെ കൊലപാതകത്തില്‍ ബി.ജെ.പി അംഗങ്ങളുടെ പങ്ക് പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളാണിതെന്നും മോഹാനിയ ആരോപിച്ചു.
തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ളാബാദ് എക്സ്റ്റന്‍ഷന്‍ ഏരിയയിലെ രാകേഷ് കുമാര്‍ എന്നയാളുടെ പരാതി മേല്‍ എം.എല്‍.എ ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗോവിന്ദപുരിയിലെ 18ാം ഗലിയില്‍ സന്ദര്‍ശത്തിനത്തെിയ എം.എല്‍.എയോട് പ്രദേശത്തെ അസൗകര്യങ്ങളെ കുറിച്ച് പരാതി പറഞ്ഞ രാകേഷ് കുമാറിനെ അദ്ദേഹം അടിച്ചുവെന്നാണ് പരാതി. രാകേഷ് കുമാറിനെ തല്ലുകയും തള്ളിമാറ്റുകയും ചെയ്ത മോഹനിയ സംഭവശേഷം അനുയായികളോടൊപ്പം സ്ഥലം വിട്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
ജലവിതരണത്തിലെ അപകതകള്‍ പരിഹരിക്കണമെന്ന അപേക്ഷയുമായി ഓഫീസിലത്തെിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലും ദിനേശ് മോഹാനിയക്കെതിരെ കേസെടുത്തിരുന്നു.
എന്നാല്‍ തനിക്കെതിരെഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ളെന്ന് മോഹാനിയ നേരത്തെ പ്രതികരിച്ചിരുന്നു. ഒരു വ്യക്തിയോടും മോശമായി പെരുമാറുന്നയാളല്ല താന്‍. ഇതിനു മുമ്പ് വ്യാജ വിഡിയോയുടെ അടിസ്ഥാനത്തിലും തനിക്കെതിരെ കേസെടുത്തിരുന്നു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ളെന്നും മോഹാനിയ മാധ്യമങ്ങളോട് തുറന്നടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
