ദാവൂദ് ഇബ്രാഹിമിന്‍െറ സഹോദരന്‍ കറാച്ചിയില്‍ മരിച്ചു
text_fieldsമുംബൈ: ദാവൂദ് ഇബ്രാഹിമിന്‍െറ ഇളയ സഹോദരന്‍ ഹുമയൂണ്‍ കസ്കര്‍ (45) കറാച്ചിയില്‍ മരിച്ചു. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്ന ഹുമയൂണ്‍ വ്യാഴാഴ്ചയാണ് മരിച്ചതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഖബറടക്കം നടന്നതായും പൊലീസ് അറിയിച്ചു. ദാവൂദിന് പിന്നാലെ ’80കളുടെ അവസാനത്തിലാണ് കുടുംബ സമേതം ഹുമയൂണും ഇന്ത്യവിട്ടത്. ആദ്യം ദുബൈയില്‍ ചെന്ന ഹുമയൂണ്‍ പിന്നീട് കറാച്ചിയിലേക്ക് പോകുകയായിരുന്നു.
കറാച്ചിയിലും ദുബൈയിലുമായി വസ്ത്ര വ്യാപാരമായിരുന്നു ഹുമയൂണിനെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ഗുരുതര കേസുകള്‍ മുംബൈയിലില്ല. 2003ല്‍ ഇന്ത്യയിലേക്ക് മടങ്ങിയത്തൊന്‍ ഹുമയൂണ്‍ ശ്രമം നടത്തിയിരുന്നതായി ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ആ വര്‍ഷം ജൂലൈയില്‍ രഹസ്യമായി മുംബൈയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘ഡി കമ്പനി’യുടെ റിയല്‍ എസ്റ്റേറ്റ് വ്യവസായം നോക്കിനടത്താന്‍ ദാവൂദ് തന്നെ ഇവരെ അയക്കാന്‍ പദ്ധതിയിട്ടതായി പറയപ്പെടുന്നു.
ദാവൂദിന്‍െറ സഹോദരങ്ങളില്‍ ശബീര്‍ 1981ല്‍ മുംബൈ നഗരത്തില്‍ എതിരാളികളായ പത്താണ്‍ സംഘത്തിന്‍െറ വെടിയേറ്റും നൂറ അസുഖം ബാധിച്ച് 2009 ല്‍ കറാച്ചിയിലും മരിച്ചു. ‘ഡി കമ്പനി’യുടെ ഗോഡ്മദറായി അറിയപ്പെട്ടിരുന്ന സഹോദരി ഹസീന പാര്‍ക്കര്‍ 2012 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അനീസ്, ഇഖ്ബാല്‍, മുസ്തഖീം, മുംതാസ്, സെയ്തൂന്‍, ഫര്‍സാന എന്നിവരാണ് ദാവൂദിന്‍െറ ജീവിച്ചിരിക്കുന്ന സഹോദരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
