എ.എ.പി സര്‍ക്കാര്‍ പ്രതിഛായ മെച്ചപ്പെടുത്താന്‍ പൊതുധനം ധൂര്‍ത്തടിച്ചെന്ന് ആരോപണം
text_fieldsന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന്‍റെ പൊതുപരിപാടികള്‍ പരസ്യം ചെയ്യുന്നതിന് പബ്ളിക് റിലേഷന്‍ ഏജന്‍സിയെ വാടകക്കെടുത്ത് ജനങ്ങളുടെ പണം ധൂര്‍ത്തടിച്ചെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. എ.എ.പി സര്‍ക്കാര്‍ പ്രതിഛായ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പൊതുപണം ധൂര്‍ത്തിടിക്കുകയാണ്. പൊതുജനക്ഷേമത്തിനു വേണ്ടി നികുതിപ്പണം ഉപയോഗിക്കേണ്ടതിനു പകരം പി.ആര്‍ ഏജന്‍സികളെ വാടകക്കെടുത്ത് പ്രതിഛായ മിനുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ട്വിറ്റിലൂടെ പ്രതികരിച്ചു.
ഡല്‍ഹിയില്‍ കെജ് രിവാളിന്‍റെ നേതൃത്വത്തില്‍ എ.എ.പി സര്‍ക്കാര്‍ സ്ഥാനമേറ്റ് 18 മാസങ്ങള്‍ പിന്നിടുമ്പോള്‍, പി.ആര്‍ ഏജന്‍സിയെ വാടകക്കെടുത്ത് പ്രവര്‍ത്തനങ്ങള്‍ പൊലിപ്പിച്ച് കാട്ടി മുഖം മിനുക്കുകയാണെന്ന് ബി.ജെ.പി എം.എല്‍.എ വിജേന്ദ്രര്‍ ഗുപ്ത ആരോപിച്ചു. സര്‍ക്കാര്‍ പി.ആര്‍ ഏജന്‍സിയായ ശബ്ദാര്‍ഥും ഡയറക്ടറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ളിസിറ്റിയും മാധ്യമ ഉപദേശകരുടെ പടയുമുണ്ടായിട്ടും മറ്റൊരു ഏജന്‍സിയെ വാടകക്കെടുത്തിരിക്കുന്നു. പൊതുജനങ്ങള്‍ കഷ്ടപ്പെട്ട് അധ്വാനിക്കുന്ന പണമാണ് സാധാരണക്കാരുടെ സര്‍ക്കാര്‍ ഇത്തരത്തില്‍ ചെലവഴിക്കുന്നതെന്നും വിജേന്ദ്രര്‍ ഗുപ്ത കുറ്റപ്പെടുത്തി.
്സസര്‍ക്കാറിനു വേണ്ടി പി.ആര്‍ ഏജന്‍സിയുടെ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ തെറ്റൊന്നുമില്ളെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ളിസിറ്റി ചുമതലുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. 200 കോടിയാണ് ഇതിനു വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. വിഷയത്തില്‍ ലഫ്.ഗവര്‍ണര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സിസോദിയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
