സ്ത്രീകളെ അപമാനിച്ചെന്ന് പരാതി: ആപ് എം.എല്‍.എക്കെതിരെ കേസ്
text_fieldsന്യൂഡല്‍ഹി: ജലവിതരണം കാര്യക്ഷമമല്ളെന്നു പരാതിപറയാന്‍ ചെന്ന വനിതകളോട് ആം ആദ്മി എം.എല്‍.എ മോശമായി പെരുമാറിയെന്ന് പരാതി. സംഗം വിഹാര്‍ എം.എല്‍.എ ദിനേശ് മൊഹാനിയക്കെതിരെയാണ് ആരോപണം. നൂര്‍ ബാനു എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് എം.എല്‍.എയെ കാണാന്‍ ഒഫിസിലത്തെിയത്. ഡല്‍ഹിയുടെ പലഭാഗങ്ങളിലും ജലവിതരണം അവതാളത്തിലാണ്. വെള്ളമില്ളെന്ന പരാതിയുമായി അഞ്ചുമാസമായി ഒഫിസുകള്‍ കയറിയിറങ്ങുകയാണെന്നും പരിഹാരത്തിനൊരു നടപടിയും ലഭിക്കാഞ്ഞ സാഹചര്യത്തിലാണ് എം.എല്‍.എയെ കാണാന്‍ തീരുമാനിച്ചതെന്നും നൂര്‍ബാനു പറയുന്നു.
എന്നാല്‍, എം.എല്‍.എ തന്നെ മോശമായ രീതിയില്‍ സംബോധന ചെയ്യുകയും എല്ലാത്തിനും അതിന്‍േറതായ ചെലവുണ്ടെന്നും വെള്ളം സൗജന്യമായി കിട്ടുമെന്ന് കരുതരുതെന്നും പറഞ്ഞ് അവഹേളിക്കാന്‍ തുടങ്ങി. ഓഫിസിലെ ജീവനക്കാരത്തെി ദേഹോപദ്രവമേല്‍പിക്കാന്‍ മുതിരുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീകളെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, അക്രമത്തിനു മുതിരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എം.എല്‍.എക്കെതിരെ കേസെടുത്തിട്ടുണ്ട്.
എന്നാല്‍, ആരോപണം തനിക്കെതിരെ ജലമാഫിയയും ബി.ജെ.പിയും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എം.എല്‍.എയുടെ വാദം. ഈ സ്ത്രീയോ താനോ വിഡിയോ ദൃശ്യങ്ങളില്‍ ഇല്ളെന്നും പറയുന്ന സംഭവം നടന്നിട്ടില്ളെന്നും ദിനേശ് മൊഹാനി പറയുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആം ആദ്മി നേതാവ് ദിലീപ് പാണ്ഡെയും ആവര്‍ത്തിച്ചു. സംഭവത്തെക്കുറിച്ച് ഒരു തെളിവുമില്ളെന്ന് പാണ്ഡെ പറഞ്ഞു.
എന്നാല്‍, ഞങ്ങളുടെ പ്രദേശത്തേക്ക് വെള്ളടാങ്കര്‍ അയക്കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ അതിനു പണം നല്‍കണമെന്ന് ആപ്പുകാര്‍ ആവശ്യപ്പെട്ടതിന്‍െറ ശബ്ദ റെക്കോഡിങ് തന്‍െറ പക്കലുണ്ടെന്നും എം.എല്‍.എ അതിനെ പിന്തുണച്ചെന്നും നൂര്‍ബാനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
