ത്വലാഖ് ചൊല്ലാന്‍ ധൈര്യമുണ്ടോ: ശിവസേനയോട് ബി.ജെ.പി
text_fieldsമുംബൈ: കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണ പങ്കാളിയായിട്ടും പാര്‍ട്ടിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്ന ശിവസേനയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര ബി.ജെ.പിയുടെ മുഖപത്രം ‘മനോഗത്’. പാര്‍ട്ടി സംസ്ഥാന വക്താവ് മാധവ് ഭണ്ഡാരി ‘എന്നാണ് ത്വലാഖ് ചൊല്ലുന്നത് മിസ്റ്റര്‍ റാവുത്ത്’ എന്ന പേരില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ശിവസേനയെ വെല്ലുവിളിച്ചത്. ഒരു ഭാഗത്ത് അധികാരം ആസ്വദിക്കുകയും മറുഭാഗത്ത് കുറ്റംപറയുകയും ചെയ്യുന്നത് ശരിയല്ളെന്നും എതിര്‍പ്പാണുള്ളതെങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരം വിട്ട് പോവുകയാണ് ചെയ്യേണ്ടതെന്നും ലേഖനം പറയുന്നു.
കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി സര്‍ക്കാറിനെ ‘നിസാമുമാരുടെ പിതാക്കളെ’ന്ന് ശിവസേനാ നേതാവും ‘സാമ്ന’ പത്രത്തിന്‍െറ പത്രാധിപരുമായ സഞ്ജയ് റാവുത്ത് വിശേഷിപ്പിച്ചതിനുള്ള മറുപടിയായാണ് ലേഖനം നിരീക്ഷിക്കപ്പെടുന്നത്. ‘നിസാമുമാര്‍ തന്ന ബിരിയാണി തിന്നിട്ടാണ് വിമര്‍ശിക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ‘നിസാമുമാര്‍’ ഒൗദാര്യമായി തന്ന അധികാരത്തിലാണ് ഞെളിയുന്നത്. ഇത് നന്ദികേടാണ്.
‘നിസാമുമാരെ’ മടുത്തെങ്കില്‍ പിന്നെ എന്തിനാണ് കടിച്ചു തൂങ്ങിനില്‍ക്കുന്നത്. എന്നാല്‍, അധികാരം വിട്ടുപോകാനുള്ള തന്‍േറടം അവര്‍ കാട്ടുന്നില്ല -ലേഖനം പരിഹസിക്കുന്നു. ബി.ജെ.പിക്ക് ജനങ്ങളില്‍ അംഗീകാരം കൂടുന്നതിന്‍െറ അസ്വാസ്ഥ്യമാണ് ശിവസേനക്കെന്നും കാലത്തിന് ഒത്ത മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് സേന ചെയ്യേണ്ടതെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
