ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അപമര്യാദയായി പെരുമാറിയെന്ന് പരാതി
text_fieldsന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ദിനേശ് മോഹാനിയ അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. എം.എല്‍.എയുടെ സൗത്ത് ഡല്‍ഹിയിലെ ഓഫീസിലേക്ക് പരാതിയുമായി എത്തിയ സ്ത്രീകളെ അപമാനിച്ചുവെന്നാണ് കേസ്. മോഹാനിയയുടെ മണ്ഡലത്തിലെ സംഗം വിഹാറില്‍ വെള്ള വിതരണത്തിലെ തകരാറുകളെ കുറിച്ച് ബോധ്യപ്പെടുത്താന്‍ എത്തിയപ്പോഴായിരുന്നു എം.എല്‍.എയുടെ മോശം പെരുമാറ്റം.
സ്ത്രീകളെ എം.എല്‍.എ ചീത്തവിളിക്കുകയും അദ്ദേഹത്തിന്റെ അനുയായികള്‍ അവരെ തള്ളി ഓഫീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.യുവതികളില്‍ ഒരാളുടെ പരാതിയിലാണ് പൊലീസ് മോഹാനിയക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളെ അപമാനിച്ച ദിനേശ് മോഹാനിയയെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്നും വ്യാജ സംഭവമാണെന്നും ദിനേശ് മോഹാനിയ പ്രതികരിച്ചു.
