മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെ കണ്ടു
text_fieldsന്യുഡല്‍ഹി: ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഉസ്ബെക്കിസ്ഥാന്‍ തലസ്ഥാനാമായ താഷ്കെന്‍റിലത്തെിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്‍്റ് ഷി ജിംപിങ്ങുമായി കൂടിക്കാഴ്ച നടത്തി. എന്‍.എസ്.ജി അംഗത്വത്തിന് ചൈനയുടെ പിന്തുണ തേടുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
എസ്.സി.ഒ അംഗരാജ്യങ്ങളുമായി ഇന്ത്യക്ക് സാമ്പത്തിക സഹകരണം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി സംബന്ധിക്കുന്നത്.
എസ്.സി.ഒ രാജ്യങ്ങളുടെ തലവന്‍മാരുമായി ചര്‍ച്ച നടത്തും. ഇന്ത്യയും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണവും രാജ്യാന്തര ബന്ധവും മെച്ചപ്പെടുന്നതിന് ഉച്ചകോടി സഹായകമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. ജൂണ്‍ 23, 24 ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
