തെറ്റ് തിരുത്തുന്നു; കോണ്‍ഗ്രസിനെ പങ്കെടുപ്പിക്കാതെ ഇടതു റാലി
text_fieldsന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് തെറ്റായതിനാല്‍ തിരുത്താന്‍ സി.പി.എം കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചതിനു പിന്നാലെ കൊല്‍ക്കത്തയില്‍ ഇടതുമുന്നണി സംഘടിപ്പിച്ച വിലക്കയറ്റവിരുദ്ധ റാലിയില്‍ കോണ്‍ഗ്രസിനു വിലക്ക്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ വിപുല കൂട്ടായ്മ ഉണ്ടാക്കുന്നതിനെ കേന്ദ്രനേതൃത്വം എതിര്‍ക്കുന്നില്ളെങ്കിലും പരിപാടിയിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കേണ്ടതില്ളെന്നാണ് സി.പി.എം സംസ്ഥാന ഘടകം തീരുമാനിച്ചത്.
റാലിയില്‍ സി.പി.എം സംസ്ഥാന നേതാക്കളായ സൂര്യകാന്ത മിശ്ര, ബിമന്‍ ബോസ്, മുഹമ്മദ് സലിം തുടങ്ങിയവര്‍ പങ്കെടുത്തു. ഇടതുപാര്‍ട്ടികള്‍ക്കു പുറമെ, ജനതാദള്‍-യു, ആര്‍.ജെ.ഡി എന്നിവയും റാലിയില്‍ പങ്കെടുത്തു. ശനിയാഴ്ച വിലക്കയറ്റം മുന്‍നിര്‍ത്തി കോണ്‍ഗ്രസും റാലി സംഘടിപ്പിച്ചിട്ടുണ്ട്. അതില്‍ പങ്കെടുക്കാന്‍ സി.പി.എമ്മിനെയും മറ്റ് ഇടതുപാര്‍ട്ടികളെയും കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
