സ്റ്റേ കുരുക്ക്; കേസുകളുടെ വിചാരണ വര്‍ഷങ്ങള്‍ നീളുന്നതായി പഠനം
text_fieldsന്യൂഡല്‍ഹി: സുപ്രീംകോടതിയും ഹൈകോടതികളും പുറപ്പെടുവിക്കുന്ന സ്റ്റേ ഉത്തരവുകള്‍മൂലം കേസ് വിചാരണ ശരാശരി ആറരവര്‍ഷം വരെ വൈകുന്നതായി നിയമ മന്ത്രാലയത്തിന്‍െറ പഠനം. ഒരു കേസിന്‍െറ ശരാശരി കാലാവധി 15 വര്‍ഷം വരെയാണെന്നും പഠനത്തില്‍ വിലയിരുത്തിയതായി പ്രമുഖ ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വാദം പലവട്ടം നീട്ടിവെക്കുന്നതും കേസിന്‍െറ തീര്‍പ്പ് അനിശ്ചിതമായി വൈകിപ്പിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡിഷ ഹൈകോടതികളിലെ കേസുകളുടെ നിലയാണ് പ്രധാനമായും അവലോകനം ചെയ്തത്. 15,300ല്‍പരം സിവില്‍, ക്രിമിനല്‍ കേസുകളിലാണ് വിചാരണ നടപടികള്‍ മേല്‍ക്കോടതികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈകോടതികളുടെതന്നെ വാര്‍ഷിക റിപ്പോര്‍ട്ട് വിശകലനം ചെയ്തതുവഴിയാണ് ഈ കണ്ടത്തെല്‍. എല്ലാ ഹൈകോടതികളുടെയും കാര്യം വെവ്വേറെ പഠനവിധേയമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
