Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവര്‍ഷം 12-18 ഉപഗ്രഹം...

വര്‍ഷം 12-18 ഉപഗ്രഹം വിക്ഷേപിക്കും –ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

text_fields
bookmark_border
വര്‍ഷം 12-18 ഉപഗ്രഹം വിക്ഷേപിക്കും –ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍
cancel

ശ്രീഹരിക്കോട്ട: ഉപഗ്രഹ വിക്ഷേപണത്തിന്‍െറ കാര്യത്തില്‍ വന്‍കുതിപ്പിനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ). വര്‍ഷം 12-18 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തത്തെിക്കാനുള്ള ദൗത്യത്തിലാണ് തങ്ങളെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാര്‍ പറഞ്ഞു. പി.എസ്.എല്‍.വി പരമ്പരയില്‍പെട്ട വിക്ഷേപണവാഹനങ്ങള്‍ മെച്ചപ്പെടുത്തുന്നതോടെ ഈ ലക്ഷ്യം കൈവരിക്കാനാകും. പി.എസ്.എല്‍.വി വിവിധോദ്ദേശ്യ വിക്ഷേപണ വാഹനമാണ്. ഉപഗ്രഹവിക്ഷേപണത്തിന്‍െറ ചെലവ് കുറക്കാനുള്ള ഗവേഷണവും നടക്കുന്നുണ്ട്. ഡിസംബര്‍- മാര്‍ച്ച് കാലയളവില്‍ ഒരു ദക്ഷിണ-കിഴക്കേഷ്യന്‍ ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയാറെടുപ്പും നടക്കുന്നുണ്ട്. കാലാവസ്ഥാനിരീക്ഷണത്തിനുവേണ്ടിയുള്ള പി.എസ്.എല്‍.വി സി 35 ആണ് ഇനി വിക്ഷേപിക്കുക. ജി- സാറ്റ് 18 സെപ്റ്റംബറില്‍ വിക്ഷേപിക്കും.ഇന്ത്യക്ക് ഇപ്പോള്‍ 35 ഉപഗ്രഹങ്ങളാണുള്ളത്. ഇതില്‍ 13 എണ്ണം വാര്‍ത്താവിനിമയത്തിനും 13 എണ്ണം ഭൗമനിരീക്ഷണത്തിനും ഏഴെണ്ണം ഗതിനിയന്ത്രണത്തിനുമുള്ളതാണ്. ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപഗ്രഹങ്ങളുടെ എണ്ണം ഇരട്ടിയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം: ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 20 കൃത്രിമ ഉപഗ്രഹങ്ങളെ കൃത്യതയോടെ ഭ്രമണപഥത്തിലത്തെിച്ച ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരടക്കമുള്ള മുഴുവനാളുകളെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ വഴിത്തിരിവാണ് ഈ നേട്ടം. വിക്ഷേപണ സാങ്കേതികവിദ്യയില്‍ അമേരിക്കയടക്കം വന്‍കിട രാജ്യങ്ങളെ വെല്ലാന്‍ ഐ.എസ്.ആര്‍.ഒക്ക് കഴിഞ്ഞു.
അമേരിക്കന്‍ ഉപരോധത്തെ വെല്ലുവിളിച്ച് തദ്ദേശീയമായി ക്രയോജനിക് സാങ്കേതികവിദ്യയും നമ്മുടെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. പി.എസ്.എല്‍.വി വഴി വിദേശ രാജ്യങ്ങളുടേതടക്കം നിരവധി ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലത്തെിച്ചു. ജി.എസ്.എല്‍.വി മാര്‍ക്ക്-3 എ ശക്തിയേറിയ വിക്ഷേപണ വാഹനവും പൂര്‍ണസജ്ജമാകുന്നു. ഗതിനിര്‍ണയ ഉപഗ്രഹങ്ങള്‍കൂടി ബഹിരാകാശത്ത് എത്തിച്ചതോടെ തദ്ദേശീയ ജി.പി.എസ് സംവിധാനവും രാജ്യത്തിന് സ്വന്തമാകുകയാണ്. പുതിയ നേട്ടം ഭാവിയില്‍ ഐ.എസ്.ആര്‍.ഒയുടെ കുതിപ്പിന് പ്രചോദനമാകട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isro
Next Story