Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടകയിൽ യുവാവിനെ അക്രമികൾ അടിച്ചും കുത്തിയും കൊലപ്പെടുത്തി
text_fieldsbookmark_border
ഹസ്സൻ: പെൺകുട്ടിയെ നോക്കിയെന്നാരോപിച്ച് കർണാടകയിൽ യുവാവിനെ അക്രമികൾ അടിച്ചും കുത്തിയും കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ബംഗളുരുവിൽ നിന്നും 185 കിലോമീറ്റർ അകലെ ഹസ്സനിലാണ് സംഭവം. ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടിയെ നോക്കിയെന്നാരോപിച്ച് ധനുഷ് എന്ന യുവാവിനെ രണ്ടംഗ സംഘം ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം.
സ്ഥലത്തെത്തിയ ധനുഷിെൻറ സഹോദരനും സുഹൃത്തുക്കളും മറ്റ് സംഘവുമായി ഏറ്റുമുട്ടുകയും ഇത് കൊലയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടയിൽ അടിയും കുത്തുമേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്. അതേസമയം സമീപത്ത് തടിച്ച് കൂടിയ ജനക്കൂട്ടം വെറും കയ്യോടെ നോക്കി നിൽക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അഞ്ചു േപർ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു.
Next Story
