Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുച്ചേരിയില്‍ കിരണ്‍ ബേദി നയിച്ച യോഗാചടങ്ങില്‍ മന്ത്രിമാര്‍ പങ്കെടുത്തില്ല

text_fields
bookmark_border
പുതുച്ചേരിയില്‍ കിരണ്‍ ബേദി നയിച്ച യോഗാചടങ്ങില്‍  മന്ത്രിമാര്‍ പങ്കെടുത്തില്ല
cancel

പുതുച്ചേരി: അന്തരാഷ്ട്ര യോഗാദിനാചരണത്തിന്‍റെ ഭാഗമായി പുതുച്ചേരിയില്‍ ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രിസഭാംഗങ്ങള്‍ ആരും പങ്കെടുത്തില്ല. മറ്റ് ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാലാണ് ഗവര്‍ണറുടെ നേതൃത്വത്തിലുള്ള യോഗാപരിപാടിയില്‍ സംബന്ധിക്കാതിരുന്നതെന്നാണ് മന്ത്രിമാര്‍ നല്‍കുന്ന വിശദീകരണം.

കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയില്‍ ബി.ജെ.പിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കിരണ്‍ ബേദിയെ പുതിയ ലഫ്.ഗവര്‍ണറായി നിയമിച്ചത് അസ്വാരസ്യമുണ്ടാക്കിയിരുന്നു. സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത്. എന്നാല്‍ യോഗാദിനം ആചരിക്കുന്നതില്‍ രാഷ്ട്രീയപരമായി ഒന്നുമില്ളെന്നും തന്‍റെ കടമ ആത്മാര്‍ഥമായി ചെയ്യുകയാണുണ്ടായതെന്നും കിരണ്‍ ബേദി പ്രതികരിച്ചു.

അതേസമയം, ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ പരസ്പരധാരണയോടെയാണ് മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി നാരായണസ്വാമി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story