Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകര്‍ണാടക മന്ത്രിസഭാ...

കര്‍ണാടക മന്ത്രിസഭാ പുന:സംഘടന: പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവില്‍

text_fields
bookmark_border
കര്‍ണാടക മന്ത്രിസഭാ പുന:സംഘടന: പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവില്‍
cancel

ബംഗളൂരു: മന്ത്രിസഭാ പുന:സംഘടനയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മന്ത്രിസഭയില്‍നിന്ന് പുറത്തായവരും മന്ത്രിസഭാംഗത്വം പ്രതീക്ഷിച്ച് ലഭിക്കാത്തവരുമാണ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയത്. എം. കൃഷ്ണപ്പ, എസ്.ടി. സോമശേഖര്‍, മുനിരത്ന, പ്രിയ കൃഷ്ണ, ഭൈരതി ബസവരാജ്, ആര്‍.വി. ദേവരാജ് എന്നിവരുള്‍പ്പെടെ എട്ട് എം.എല്‍.എമാര്‍ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍, ആരും രാജിവെക്കില്ളെന്നും എല്ലാവരെയും താന്‍ കാണുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആദ്യമായി എം.എല്‍.എമാരായവരെപോലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതാണ് പലരെയും രോഷം കൊള്ളിച്ചത്. അതൃപ്തരായ എം.എല്‍.എമാര്‍ എസ്.ടി. സോമശേഖറിന്‍െറ നേതൃത്വത്തില്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ യോഗം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. 
പുറത്തായ മന്ത്രിമാരില്‍ പലരും മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. മന്ത്രിമാരെ വിലയിരുത്തുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടതായി മന്ത്രി ശ്രീനിവാസ് പ്രസാദ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്നവരെ മാത്രമാണ് പരിഗണിച്ചതെന്ന് പുറത്താക്കപ്പെട്ട ശേഷം ഇദ്ദേഹം കുറ്റപ്പെടുത്തി. തന്‍െറ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മന്ത്രിയും നടനുമായിരുന്ന അംബരീഷും അഭിപ്രായപ്പെട്ടിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സിദ്ധരാമയ്യയും ചേര്‍ന്ന് തന്നെ പുറത്താക്കുകയായിരുന്നുവെന്ന് ബാബുറാവു ചിഞ്ചന്‍സൂര്‍ ആരോപിച്ചു.
പലയിടത്തും അനുയായികളുടെ പ്രതിഷേധങ്ങള്‍ അക്രമത്തില്‍ കലാശിച്ചു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നടന്‍ അംബരീഷിന്‍െറ അനുയായി മാണ്ഡ്യയില്‍ തെരുവില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും പൊലീസും മറ്റു പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞു. 
മന്ത്രിസ്ഥാനം കിട്ടാതായ എം. കൃഷ്ണപ്പയുടെ അനുയായികള്‍ വിജയനഗറില്‍ മെട്രോ ട്രെയിന്‍ എട്ട് മിനിറ്റോളം തടഞ്ഞുവെച്ചു. ഇവരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധവും കര്‍ണാടക ആര്‍.ടി.സിയുടെ ബസുകള്‍ക്കുനേരെ കല്ളേറുമുണ്ടായി. മന്ത്രിമാരുടെ പട്ടികയിലുണ്ടായിരുന്ന തന്നെ അവസാനനിമിഷം വെട്ടിയത് ഡി.കെ. ശിവകുമാര്‍ ഹൈകമാന്‍ഡിനെ സ്വാധീനിച്ചതിനാലാണെന്ന് ആരോപിച്ച് കൃഷ്ണപ്പ, ശിവകുമാറിനെ ഫോണില്‍ വിളിച്ച് രോഷംകൊണ്ടതായും റിപ്പോര്‍ട്ടുണ്ട്. രാജശേഖര്‍ പാട്ടീലിന് മന്ത്രിസഭയില്‍ അംഗത്വം ലഭിക്കാത്തതില്‍ രോഷാകുലരായ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍െറ നാടായ ഹംനാബാദില്‍ ബന്ദ് ആചരിച്ചു. ഇവര്‍ ബസുകള്‍ തടയുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്തു. പലയിടത്തും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും പ്രതിഷേധപ്രകടനവും നടന്നു. കോണ്‍ഗ്രസ് ഓഫിസിലെ കസേരകള്‍ തല്ലിത്തകര്‍ത്തും പ്രവര്‍ത്തകര്‍ അരിശം തീര്‍ത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പലയിടത്തും പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka
Next Story