മത്സര പരീക്ഷ: എസ്.സി, ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസഹായം
text_fieldsന്യൂഡല്‍ഹി: മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം നേടുന്ന പട്ടികജാതി, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ (ഒ.ബി.സി) എന്നിവയില്‍പെട്ട വിദ്യാര്‍ഥികളുടെ മുഴുവന്‍ ചെലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ഈ വിഭാഗങ്ങള്‍ക്ക് സൗജന്യ പരിശീലനത്തിനുള്ള പദ്ധതി കേന്ദ്ര സാമൂഹികനീതി മന്ത്രാലയം പരിഷ്കരിച്ചു.
നേരത്തെ 20,000 രൂപവരെയുള്ള ഫീസാണ് കേന്ദ്രം വഹിച്ചിരുന്നത്. മികച്ച പരിശീലനം ഈ വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി പുതുക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. മികച്ച നിലവാരമുള്ള അഞ്ചുമുതല്‍ പത്തുവരെ പരിശീലന സ്ഥാപനങ്ങളാണ് ഓരോ സംസ്ഥാനത്തും പദ്ധതിയുടെ കീഴില്‍ വരുക.
ഇത്തരത്തിലുള്ള സ്ഥാപനങ്ങളെ കണ്ടത്തെി നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളെ ചുമതലപ്പെടുത്തും. ഒന്നിലധികം ജില്ലകളില്‍ ബ്രാഞ്ചുകളുള്ള മികച്ച സ്ഥാപനങ്ങളെയാണ് ഇതിന് പരിഗണിക്കുകയെന്നും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.