യോഗ ദിനത്തിന് പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണം -മോദി
text_fieldsന്യൂഡല്‍ഹി: യോഗ ദിനത്തിന് പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച പ്രതികരണമാണ് ലോകരാജ്യങ്ങളില്‍നിന്ന് ലഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വര്‍ഷമാണ് തന്‍െറ അഭ്യര്‍ഥന മാനിച്ച് ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 ലോക യോഗ ദിനമായി പ്രഖ്യാപിച്ചതെന്നും പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച പ്രതികരണമാണ് അതിന് ലഭിച്ചതെന്നും മോദി പറഞ്ഞു.
രണ്ടാമത് യോഗദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ‘വസുധൈവ കുടുംബകം’ (ലോകം ഒരൊറ്റ കുടുംബം) എന്ന സന്ദേശം ഉയര്‍ത്തി ലോകമെങ്ങും ഒരൊറ്റ മനസ്സായി അണിനിരന്നത് അതിശയിപ്പിക്കുന്ന അനുഭവമാണ് നല്‍കുന്നതെന്നും മോദി പറഞ്ഞു. കേവലം കായിക വ്യായാമമെന്നതിനപ്പുറം യോഗ ആത്മീയമായ ഉണര്‍വും നല്‍കുന്നുവെന്ന് മോദി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
