Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈനിക നടപടിയില്‍...

സൈനിക നടപടിയില്‍ കശ്മീരില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 190 പേര്‍

text_fields
bookmark_border
സൈനിക നടപടിയില്‍ കശ്മീരില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 190 പേര്‍
cancel

ശ്രീനഗര്‍:ജമ്മു-കശ്മീരില്‍ ഭീകരരെയും പാകിസ്താന്‍െറ വെടിനിര്‍ത്തല്‍ ലംഘനത്തെയും നേരിടുന്നതിനിടെ ഒരുവര്‍ഷത്തിനിടെയുണ്ടായ സൈനിക നടപടികളില്‍ കൊല്ലപ്പെട്ടത് 190 പേര്‍. ഇതില്‍ 47 സുരക്ഷാ ഭടന്മാരും 108 തീവ്രവാദികളും ഉള്‍പ്പെടുന്നു. പ്രതിപക്ഷമായി നാഷനല്‍ കോണ്‍ഗ്രസിന്‍െറ നേതാവ് എ.എം. സാഗര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര വകുപ്പിന്‍െറകൂടി ചുമതലയുള്ള മുഖ്യമന്ത്രി മെഹബൂബ മുഫ്തി രേഖാമൂലം നല്‍കിയ മറുപടിയിലാണ് കൊല്ലപ്പെട്ടവരുടെ കണക്ക് വെളിപ്പെടുത്തിയത്.

വിവിധ കേസുകളില്‍ 800 പേരെ അറസ്റ്റ് ചെയ്യുകയും മജിസ്ട്രേറ്റ് തലത്തില്‍ നാല് അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തെന്ന് മുഖ്യമന്ത്രി അറിയിച്ചു. 2015 ജനുവരി 15 മുതല്‍ 2016 ജനുവരി വരെയുള്ള ഒരുവര്‍ഷത്തെ കണക്കാണ് മെഹബൂബ വെളിപ്പെടുത്തിയത്.വെടിനിര്‍ത്തല്‍ ലംഘിച്ച 181 സംഭവങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. അനന്ത്നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങളുണ്ടായത്.

കുപ്വാര, ബാരമുള്ള, ബന്ധിപുര എന്നീ ജില്ലകളിലാണ് തീവ്രവാദികളും സുരക്ഷാ സൈനികരുമായി ഏറ്റവും കൂടുതല്‍ഏറ്റുമുട്ടലുകളുണ്ടായത്.വടക്കന്‍ കശ്മീരില്‍ 57 സംഭവങ്ങളില്‍ 60 തീവ്രവാദികളും 21 സുരക്ഷാ സൈനികരും ഉള്‍പ്പെടെ 92 പേര്‍ കൊല്ലപ്പെട്ടു.അക്രമ സംഭവങ്ങളെക്കുറിച്ച് മജിസ്ട്രേറ്റ് തലത്തില്‍ നാല് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും വിശദാംശങ്ങള്‍ ലഭ്യമല്ളെന്നും മുഖ്യമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india kashmir boarder
Next Story