വിദ്യാഭ്യാസ കാവിവത്കരണം രാജ്യത്തിന് ഗുണകരമെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡല്‍ഹി: വിദ്യാഭ്യാസരംഗത്ത് കാവിവത്കരണം നടക്കുമെന്നും അത് രാജ്യത്തിന് ഗുണകരമാണെന്നും മാനവശേഷി വികസന സഹമന്ത്രി രാംശങ്കര്‍ കതേരിയ. ലഖ്നോ സര്‍വകലാശാലയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. യു.പി ഗവര്‍ണര്‍ രാംനായിക്കും ചടങ്ങിനുണ്ടായിരുന്നു.
വിദ്യാഭ്യാസത്തില്‍ കാവിവത്കരണം പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് ചില പത്രക്കാര്‍ ചോദിക്കുന്നു. രാജ്യത്തെ വിദ്യാഭ്യാസത്തില്‍ കാവിവത്കരണം നടക്കുമെന്നാണ് തന്‍െറ മറുപടി. കാവിവത്കരണമാകട്ടെ, സംഘ്പരിവാര്‍ ആശയങ്ങളാകട്ടെ, രാജ്യത്തിന് ഗുണകരമായത് സംഭവിക്കുകതന്നെ ചെയ്യും -മന്ത്രി പറഞ്ഞു.
ദേശഭക്തിയും ആത്മാഭിമാനവും വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള പാഠ്യക്രമം രൂപപ്പെടുത്തുകയാണ് ഇപ്പോഴത്തെ ആവശ്യം. ദീര്‍ഘകാലം നാം നിശ്ശബ്ദരായിരുന്നു. ആരെയും കുറ്റപ്പെടുത്തിയില്ല. പക്ഷേ, രാജ്യത്തെ ഇന്നത്തെ സാഹചര്യങ്ങള്‍ അത്തരത്തിലാണ്.
മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശമാണ് ഉയര്‍ത്തിയത്. അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ട ദേശവിരുദ്ധ പരാമര്‍ശങ്ങളാണ് മന്ത്രി നടത്തിയതെന്ന് ദേശീയ പിന്നാക്ക കമീഷന്‍ അധ്യക്ഷന്‍ പി.എല്‍. പുനിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
