ഇന്ത്യക്കാരന്‍െറ യു.എസിലെ സ്റ്റാര്‍ട്ടപ് സംരംഭം മൈക്രോസോഫ്റ്റ് ഏറ്റെടുത്തു
text_fieldsന്യൂയോര്‍ക്: ആപ്പുകള്‍ക്ക് മെസേജിങ് സാങ്കേതികവിദ്യ നിര്‍മിച്ചുനല്‍കുന്ന ഇന്ത്യക്കാരന്‍െറ സ്റ്റാര്‍ട്ടപ് സംരംഭം ഐ.ടി രംഗത്തെ കുത്തക കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. ഐ.ഐ.ടി ഡല്‍ഹി പൂര്‍വ വിദ്യാര്‍ഥിയും ഗൂഗ്ളിന്‍െറ പ്രോഡക്ട് വിഭാഗം വൈസ് പ്രസിഡന്‍റുമായിരുന്ന വിശാല്‍ ശര്‍മ സ്ഥാപിച്ച കാലിഫോര്‍ണിയ ആസ്ഥാനമായ വാന്‍ഡ് ലാബ്സ് എന്ന കമ്പനിയെയാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. പുതിയ കാലത്തിനായി മനുഷ്യഭാഷയും നൂതന യന്ത്രബുദ്ധിയും സമന്വയിപ്പിക്കാന്‍ ഏറ്റെടുക്കലിലൂടെ സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് കോര്‍പറേറ്റ് വൈസ് പ്രസിഡന്‍റ് ഡേവിഡ് കു പ്രതികരിച്ചു. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്‍ക്ക് മനുഷ്യഭാഷ മനസ്സിലാക്കാനും മനുഷ്യരുമായി സ്വാഭാവിക സംഭാഷണത്തിലേര്‍പ്പെടാനും കഴിയുന്ന സാങ്കേതിക ഭാവിയാണ് താന്‍ മുന്നില്‍ കാണുന്നതെന്ന് ‘2016 ബില്‍ഡ്’ കോണ്‍ഫറന്‍സില്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒയും ഇന്ത്യക്കാരനുമായ സത്യ നാദെല്ല പറഞ്ഞതായി ഡേവിഡ് ഓര്‍മിപ്പിച്ചു. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഭാഗമാണ് വാന്‍ഡ്ലാബ്സ് ഏറ്റെടുക്കലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
