Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദിയുടെ ചായ കുടിച്ചവർക്ക് രണ്ട് ലക്ഷം നൽകാം– ദിഗ് വിജയ് സിങ്
text_fieldsbookmark_border
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചായവിൽപനക്കാരനായിരുന്ന കാലത്ത് അദ്ദേഹത്തിൽ നിന്ന് ചായ കുടിച്ചവരുണ്ടെങ്കിൽ രണ്ടു ലക്ഷം രൂപ പ്രതിഫലം നൽകാൻ തയ്യാറാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ് വിജയ് സിങ്. ചായ് കി ചർചയെന്ന പേരിൽ സംഘടിപ്പിച്ച കർഷക റാലിയെ അഭിസംബോധന ചെയ്യവെയാണ്അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മോദിക്കൊപ്പം ബിരുദ കോഴ്സിനു പഠിച്ച ആരെങ്കിലുമുണ്ടെങ്കിൽ അവർക്കും രണ്ടു ലക്ഷം നൽകും. മോദി നേരത്തെ പറഞ്ഞത് മെട്രിക്കുലേഷൻവരെയേ പഠിച്ചിട്ടുള്ളെന്നാണ്. എന്നാൽ ഇപ്പോൾ അവകാശപ്പെടുന്നതു ബിരുദധാരിയെന്നാണ്. ഒരാൾക്കു വിദ്യാഭ്യാസം കുറവാകുന്നത് ഒരു പ്രശ്നമല്ല. കുട്ടിക്കാലംമുതൽ കളവ് പറയാനാണ് മോദിക്ക് ആർ.എസ്.എസ് പരിശീലനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
Next Story
