യഥാര്‍ഥ പ്രതികള്‍ അധികാരത്തില്‍ –കോണ്‍ഗ്രസ്; വിധി സ്വാഗതാര്‍ഹം –ബി.ജെ.പി
text_fieldsഅഹ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ് വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വാഗ്വാദം. സ്വന്തം രാഷ്ട്രീയ നേട്ടത്തിന് സംഭവത്തെ ഉപയോഗപ്പെടുത്തുകയാണെന്ന് ഇരുപാര്‍ട്ടികളും പരസ്പരം കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ കളിപ്പാട്ടങ്ങളായിരുന്ന ചിലര്‍ അഴിക്കുള്ളിലും യഥാര്‍ഥ പ്രതികള്‍ അധികാരത്തിലുമാണെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. ചില നേതാക്കളുടെ ഉപകരണങ്ങളായി പ്രവര്‍ത്തിച്ചവര്‍ക്ക് ജീവിതകാലം ജയിലില്‍ കഴിയേണ്ട ഗതിയായി. ഗുല്‍ബര്‍ഗയില്‍ നടന്നത് പ്രാകൃതവും മനുഷ്യത്വവിരുദ്ധവുമായ സംഭവമാണ്. ജനങ്ങളെ സംരക്ഷിക്കുന്നതിനുപകരം, ആക്രമിസംഘത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കുകയായിരുന്നു ബി.ജെ.പി സര്‍ക്കാര്‍. ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആക്രമണത്തെ അധികാരത്തിലേറാനുള്ള ആയുധമായാണ് ചില നേതാക്കള്‍ കണ്ടത് -അദ്ദേഹം കുറ്റപ്പെടുത്തി.
കൂട്ടക്കൊലക്കുപിന്നില്‍ ഗൂഢാലോചനയില്ളെന്ന് ബി.ജെ.പി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു. രാഷ്ട്രീയവും വ്യക്തിപരവുമായ നേട്ടങ്ങള്‍ക്ക് കോണ്‍ഗ്രസും ടീസ്റ്റ സെറ്റല്‍വാദുമാണ് ബി.ജെ.പിക്കെതിരെ ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചത്. കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹൈകോടതിയെ സമീപിക്കും –എസ്.ഐ.ടി
അഹ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലകേസ് ശിക്ഷാവിധിയില്‍ പൂര്‍ണ തൃപ്തിയില്ളെന്നും ഹൈകോടതിയെ സമീപിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ശിക്ഷ പര്യാപ്തമല്ളെന്നും ‘സൗമ്യവിധി’യാണിതെന്നും എസ്.ഐ.ടി അഭിഭാഷകന്‍ ആര്‍.സി കൊഡേകര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
