ജനങ്ങളുടെ നികുതിപ്പേടി മാറ്റണം –മോദി
text_fieldsന്യൂഡല്‍ഹി: നികുതി വിഭാഗം ഉദ്യോഗസ്ഥരെ ജനം ഭയക്കുന്ന സ്ഥിതി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമവ്യവസ്ഥയെ ജനങ്ങള്‍ ആദരിക്കണം. നിയമം പിടികൂടുമെന്ന ഉള്‍ഭയം നികുതി വെട്ടിപ്പുകാര്‍ക്ക് ഉണ്ടാവുകയും വേണം. നികുതിവിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
നികുതിവല വിപുലപ്പെടുത്തല്‍, ഡിജിറ്റല്‍ സൗകര്യം ഉപയോഗിച്ച് നികുതി സമാഹരണം വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനം ചര്‍ച്ച ചെയ്തത്.
നികുതി സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നികുതി വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കേണ്ട പഞ്ചഗുണങ്ങളുടെ പട്ടികയും പ്രധാനമന്ത്രി മുന്നോട്ടു വെച്ചു. വരുമാനം കൂട്ടണം. പ്രതിബദ്ധത ഉണ്ടായിരിക്കണം. സത്യസന്ധതയും സുതാര്യതയും വേണം. വിവരങ്ങള്‍ സമ്പാദിക്കണം. ഡിജിറ്റലൈസേഷന് ഊന്നല്‍ നല്‍കണം-പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
