Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാര്‍ട്ടോസാറ്റ്-2 സി...

കാര്‍ട്ടോസാറ്റ്-2 സി ഉപഗ്രഹം 22ന് വിക്ഷേപിക്കും

text_fields
bookmark_border
കാര്‍ട്ടോസാറ്റ്-2 സി ഉപഗ്രഹം 22ന് വിക്ഷേപിക്കും
cancel

ബംഗളൂരു: രാജ്യസുരക്ഷയുടെ ഭാഗമായ ഭൗമനിരീക്ഷണത്തിനുള്ള ഐ.എസ്.ആര്‍.ഒയുടെ പുതിയ ഉപഗ്രഹം ജൂണ്‍ 22ന് വിക്ഷേപിക്കും. കാര്‍ട്ടോസാറ്റ്-2 സി എന്ന ഉപഗ്രഹമാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 9.25ന് ഇന്ത്യയുടെ വിശ്വസ്ത ബഹിരാകാശവാഹനമായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്ളില്‍ (പി.എസ്.എല്‍.വി) ബഹിരാകാശത്തേക്ക് ഉയരുക. പി.എസ്.എല്‍.വിയുടെ സി-34 വാഹനമാണ് ഇതിനെ ഭ്രമണപഥത്തിലത്തെിക്കുക. ഇന്ത്യയിലെ സര്‍വകലാശാലകളില്‍നിന്നുള്ള രണ്ടും വിദേശ രാജ്യങ്ങളില്‍നിന്നുള്ള 17ഉം ഉള്‍പ്പെടെ 19 ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പമയക്കും.
സൈനിക ആവശ്യത്തിനുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നതോടെ ഈ ആവശ്യത്തിന് ഉപഗ്രഹത്തെ ആശ്രയിക്കുന്ന ചൈനയോടും അമേരിക്കയോടും ഇന്ത്യക്ക് കിടപിടിക്കാനാകും. അഹ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷന്‍സ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ഉപഗ്രഹം വികസിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cartosat 2c
Next Story