Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശു സംരക്ഷണത്തിനായി പ്ര​ത്യേക മന്ത്രാലയം വേണം –വി.എച്ച്​.പി

text_fields
bookmark_border
പശു സംരക്ഷണത്തിനായി പ്ര​ത്യേക മന്ത്രാലയം വേണം –വി.എച്ച്​.പി
cancel

ന്യൂഡല്‍ഹി: രാജ്യത്തെ പശുക്കളുടെ സംരക്ഷണത്തിനായി പ്രത്യേക മന്ത്രാലയം വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പി അനുബന്ധ ഗ്രൂപ്പ് ആയ ഭാരതീയ ഗോവന്‍ഷ് രക്ഷന്‍ സാവര്‍ദ്ധന്‍ പരിഷത്താണ് ഇതുസംബന്ധിച്ച് മോഡി സര്‍ക്കാരിന് അന്ത്യശാസന നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനം എത്രയും വേഗത്തില്‍ നടപ്പാക്കണമെന്നാണ് ആവശ്യം.

സമ്പൂര്‍ണ ഗോവധ നിരോധനത്തിനും തദ്ദേശിയ കന്നുകാലിവര്‍ഗ്ഗങ്ങളെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ കേന്ദ്രം എടുക്കണം. രാജ്യത്തെ പല കന്നുകാലി വര്‍ഗ്ഗങ്ങളും വംശനാശ ഭീഷണിയിലാണെന്നും ഭാരതീയ ഗോവന്‍ഷ് രക്ഷന്‍ സാവര്‍ദ്ധന്‍ പരിഷത്ത് പറയുന്നു.

രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനം ഉണ്ടെങ്കിലും ബീഫ് കയറ്റുമതിയില്‍ ഇന്ത്യയാണ് ഇപ്പോഴും ഒന്നാമത്. നിലവില്‍ ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ മാത്രമാണ് പശു സംരക്ഷണത്തിന് പ്രത്യേക വകുപ്പും മന്ത്രിയുമുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശു സംരക്ഷണമായിരുന്നു ബിജെപിയുടെ പ്രധാന പ്രചരണ വിഷയം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story