ബി.എസ്.എന്‍.എല്‍ റോമിങ് സൗജന്യ കാലാവധി നീട്ടി
text_fieldsന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍ നല്കുന്ന സൗജന്യ റോമിങ് ആനുകൂല്യത്തിന്‍െറ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. കഴിഞ്ഞവര്‍ഷം ആരംഭിച്ച പദ്ധതിപ്രകാരം നിലവില്‍ ഇന്ത്യയില്‍ എവിടെയും സൗജന്യമായി ലഭിക്കുന്ന റോമിങ് സൗകര്യമാണ് ഇപ്പോള്‍ നീട്ടുന്നതെന്ന് കസ്റ്റമര്‍ മൊബിലിറ്റി ഡയറക്ടര്‍ ആര്.കെ. മിത്തല്‍ അറിയിച്ചു.
നമ്പര്‍ മാറാതെ സേവനദാതാക്കളെ മാറാവുന്ന പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് നിരവധി ഉപഭോക്താക്കര് ബി.എസ്.എന്‍.എല്‍ സേവനം ഉപയോഗിക്കാന്‍ തുടങ്ങിയതാണ് തീരുമാനത്തിന് പിറകിലെന്നും സ്വകാര്യ സേവനദാതാക്കളെ അപേക്ഷിച്ച് കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ബി.എസ്.എന്‍.എല്ലിന് വളര്‍ച്ചാനിരക്ക് കൂടിയെന്നും അദ്ദേഹം പറഞ്ഞു. ട്രായ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ രാജ്യത്താകമാനം 86.34 ദശലക്ഷം ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിനുണ്ട്.
