വിമാനത്താവളത്തിലെ സുരക്ഷാ പാളിച്ച: ജെറ്റ് എയര്‍വേസിനോട് വിശദീകരണം തേടി
text_fieldsനെടുമ്പാശ്ശേരി: വിമാനത്താവളത്തിലെ സുരക്ഷാ പാളിച്ചയുമായി ബന്ധപ്പെട്ട് ജെറ്റ് എയര്‍വേസിനോടും ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയായ ബി.ഡബ്ള്യു.എഫ്.എസിനോടും വിശദീകരണം തേടി. ദമ്മാമില്‍നിന്ന് ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ഇറങ്ങിയ ചെങ്ങന്നൂര്‍ സ്വദേശി സിജോ ജോര്‍ജ് രാജ്യാന്തര ടെര്‍മിനലിലൂടെ പുറത്ത് കടക്കുന്നതിനുപകരം എമിഗ്രേഷന്‍-കസ്റ്റംസ് പരിശോധനകള്‍ കൂടാതെ ആഭ്യന്തര ടെര്‍മിനല്‍ വഴി കടക്കാനുള്ള സാഹചര്യമൊരുങ്ങിയത് സംബന്ധിച്ചാണ് വിമാനത്താവള കമ്പനി വിശദീകരണം തേടിയത്. ഇദ്ദേഹം ബോധപൂര്‍വം ഇത്തരത്തില്‍ പുറത്തുകടക്കാന്‍ ശ്രമിച്ചതല്ളെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്.
ടെര്‍മിനലില്‍ ഏറെ നേരം കാത്തുനിന്നിട്ടും ലഗേജ് കിട്ടാതെ വന്നപ്പോള്‍ സി.ഐ.എസ്.എഫിനോട് ഇദ്ദേഹം പരാതിപ്പെട്ടു. അപ്പോഴാണ് യാത്രക്കാരന്‍ ടെര്‍മിനല്‍ മാറിയാണ് പ്രവേശിച്ചതെന്ന് വെളിപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹത്തെ രാജ്യാന്തര ടെര്‍മിനലിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിമാനത്തില്‍നിന്ന് ഇറങ്ങിയാല്‍ യാത്രക്കാരന്‍ രാജ്യാന്തര ടെര്‍മിനല്‍ വഴിയാണ് പുറത്തുകടക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് ഗ്രൗണ്ട്ഹാന്‍ഡ്ലിങ്ങ് ഏജന്‍സിയുടെയും അതത് വിമാനക്കമ്പനികളുടെയും ചുമതലയാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് സ്പൈസ്ജെറ്റിന്‍െറ പുറപ്പെടാതെകിടക്കുന്ന വിമാനത്തിലേക്ക് മറ്റൊരു വിമാനത്തില്‍ പോകേണ്ട യാത്രക്കാരെ എത്തിച്ചതും സുരക്ഷാ വീഴ്ചയാണെന്ന് കണ്ടത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
