നരഭോജിയെ കണ്ടെത്താൻ 18 സിംഹങ്ങളെ പിടികൂടി
text_fieldsഗിര്‍വനം: ഗുജറാത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ നരഭോജി സിംഹത്തെ കണ്ടെത്താൻ 18 ആണ്‍ സിംഹങ്ങളെ വനം വകുപ്പ് ജീവനക്കാരും പൊലീസും ചേർന്ന് പിടികൂടി. മനുഷ്യവാസ മേഖലയ്ക്ക് അടുത്ത് ചുറ്റി തിരിയുന്ന 18 ആണ്‍ സിംഹങ്ങളെയാണ് കസ്റ്റഡിയിലെടുത്തത്. 18 സിംഹങ്ങളില്‍ നരഭോജി സിംഹം ഏതാണെന്ന് തിരിച്ചറിയാനുള്ള പരിശോധനകളാണ് നടക്കുന്നത്.ഇവയുടെ കാല്‍പ്പാടുകളും വിസര്‍ജ്യവും പരിശോധിച്ചാണ്നരഭോജി ആരെന്ന് കണ്ടെത്തുക.
വംശ നാശ ഭീഷണി നേരിടുന്ന ഏഷ്യാറ്റിക്ക് സിംഹങ്ങളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
ഇവയിൽ നരഭോജിയെ കണ്ടെത്തി മൃഗശാലയിലേക്ക് മാറ്റി മറ്റുള്ളവയെ കാട്ടിൽ തന്നെ വിടാനാണ് ഉദ്ദേശ്യം. ഏഷ്യാറ്റിക്ക് സിംഹങ്ങളിൽ ഇനി വെറും 400 എണ്ണം മാത്രമാണ് ഭൂമിയില്‍ അവശേഷിക്കുന്നത്.മനുഷ്യ വാസമേഖലയിലേക്ക് ഇറങ്ങി വരുന്ന സിംഹങ്ങളില്‍ ചിലത് കൊല്ലപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്.ഗുജറാത്തില്‍ മൂന്ന് പേരെയാണ് നരഭോജി സിംഹം ഭക്ഷിച്ചത്.
തുടര്‍ച്ചയായി ആക്രമണം നടത്തുന്നതാണ്സിംഹത്തെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. നരഭോജി സിംഹങ്ങള്‍ മനുഷ്യരെ കാണുന്ന സമയത്ത് അക്രമാസക്തരാവുന്നതാണ് പതിവ്. ഒരു സിംഹത്തെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സംശയിക്കുന്നുണ്ടെന്നും എന്നാല്‍ 9 മൃഗങ്ങളുടെ പരിശോധന പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കുകയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ജെ.എ ഖാന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
