Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാബിനുള്ളില്‍ പുക: ബംഗളൂരുവില്‍ ജെറ്റ് എയര്‍വേസ് തിരിച്ചിറക്കി
text_fieldsbookmark_border
ബംഗളൂരു: മംഗളൂരുവിലേക്ക് യാത്രതിരിച്ച ജെറ്റ് എയര്‍വേസ് വിമാനം കാബിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് ബംഗളൂരു വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി. ഫൈറ്റ് 9W 2839 ആണ് പറന്നുയര്‍ന്ന ശേഷം വീണ്ടും തിരിച്ചറിക്കിയത്. കാബിന്‍ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 65 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
രാവിലെ 10 മണിക്ക് പറന്നുയര്‍ന്ന വിമാനം 10.20 ന് തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരും കാബിന്‍ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് എയര്‍വേസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. പുക ശ്വസിച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ട നാലുപേര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.
Next Story
