ഉഡ്താ പഞ്ചാബിനെതിരെ സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: വിവാദസിനിമ ഉഡ്താ പഞ്ചാബ് റിലീസ് ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹരജി. സിനിമയിലെ ഒരു പരാമർശം മാത്രം ഒഴിവാക്കി പ്രദർശിപ്പിക്കാമെന്ന ബോംബെ ഹൈകോടതി വിധിക്കെതിരെ ഹ്യൂമൻ റൈറ്റ്സ് അവെയ്ർനെസ് എന്ന സന്നദ്ധസംഘടയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിനിമയിലെ കട്ടുകൾ തീരുമാനിക്കേണ്ടത് കോടതിയല്ല എന്നാണ് ഹരജിക്കാരുടെ വാദം.
സിനിമ വെള്ളിയാഴ്ച തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന സാഹചര്യത്തിൽ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് സംഘടനക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട കോടതി ഹരജി ഫയലിൽ സ്വീകരിക്കണമോ എന്നതുസംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കാമെന്ന് അറിയിച്ചു.
പഞ്ചാബിലെ മയക്കുമരുന്നിന്‍റെ അമിതോപയോഗവും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചിത്രത്തിലെ 82 ഭാഗങ്ങള്‍ ഒഴിവാക്കാനും ചിത്രത്തിന്‍റെ പേരില്‍ നിന്ന് പഞ്ചാബ് മാറ്റണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതിനെതിരെ നിര്‍മാതാക്കളായ വികാസ് ബഹ്ലും അനുരാഗ് കശ്യപും കോടതിയെ സമീപിച്ചിരുന്നു. ബോംബെ കോടതിയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
