240 എസ്കോര്‍ട്ട് വെബ്സൈറ്റുകള്‍ക്ക് നിരോധം
text_fieldsന്യൂഡല്‍ഹി: ദുരുപയോഗം ചെയ്യുന്നതായി കണ്ടത്തെിയ 240 എസ്കോര്‍ട്ട് വെബ്സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തരമന്ത്രാലയം നിയമിച്ച വിദഗ്ധസമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ബിസിനസ് മേഖലയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായികളെ കണ്ടത്തെുന്നതിനാണ് എസ്കോര്‍ട്ട് വെബ്സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഈ വെബ്സൈറ്റുകള്‍ പെണ്‍വാണിഭം ഉള്‍പ്പെടെ കൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് നിരോധം. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിദഗ്ധസമിതിയെ നിയമിച്ചത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈറ്റുകളാണ് നിരോധിക്കപ്പെട്ടവയില്‍ ഏറെയും.
അതേസമയം, സര്‍ക്കാറിന്‍െറ ദിശാബോധമില്ലാത്ത തീരുമാനമാണിതെന്ന് ഐ.ടി മേഖലയിലുള്ളവര്‍ പ്രതികരിച്ചു. വെബ്സൈറ്റുകളിലെ ഉള്ളടക്കം പൂര്‍ണമായി നിരോധിക്കാന്‍ സര്‍ക്കാറിന് കഴിയില്ല. നിരോധിക്കുന്ന സൈറ്റുകള്‍ക്ക് വേറെ പേരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. സാങ്കേതികമായ അടിസ്ഥാനവിവരങ്ങള്‍പോലും പഠിക്കാതെയാണ് സര്‍ക്കാര്‍ നടപടി. സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി വേണ്ടത്. ഇവരെ പിടികൂടാന്‍ സര്‍ക്കാറിന് എളുപ്പത്തില്‍ കഴിയുമെന്നും ഇവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
