മതാചാരത്തിനിടയിൽ തീയിൽ വീണ് ആറ് വയസുകാരന് ഗുരുതര പരിക്ക്
text_fieldsജലന്ധർ: പഞ്ചാബിലെ ജലന്ധറില്‍ കനലാട്ടം എന്ന മതാചാരത്തിനിടയിൽ പിതാവിെൻറ കൈയ്യില്‍ നിന്ന് കനലിലേക്ക് തെറിച്ചു വീണ കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. മകന്‍ കാര്‍ത്തികിനെ കൈയ്യിലെടുത്തു കൊണ്ട് കനലിലൂടെ നടക്കവെ പിതാവ് നിലതെറ്റി വീഴുകയായിരുന്നു. കനലില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ ആറ് വയസുകാരനെ ഉടനെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ പിതാവിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. മത വിശ്വാസത്തിന്റെ ഭാഗമായാണ് കനലാട്ടം ആചരിക്കുന്നത്.നഗ്നപാദരായി ദേവപ്രീതിക്കായി കനലിലൂടെ നടക്കുന്നതാണ് ആചാരം.
കുട്ടിക്ക് 25 ശതമാനത്തോളം പൊള്ളലേറ്റുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കാര്‍ത്തികിെൻറ അച്ഛന് 15 ശതമാനം പൊള്ളേലറ്റു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ കുട്ടി വേദന കൊണ്ട് പുളയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ജലന്ധറിലെകാസി മണ്ടിയിലുള്ള മാ മാരിയമ്മ ക്ഷേത്ര സന്നിധിയിലാണ് കനലാട്ടം സംഘടിപ്പിച്ചത്. 600ല്‍ അധികം പേരാണ്ആചാരത്തില്‍ പങ്കെടുക്കാന്‍ ഇവിടെയെത്തിയത്.
കഴിഞ്ഞ വര്‍ഷം സമാന രീതിയിൽ മകളുമായി കനലിലൂടെ നടക്കുന്നതിനിടയില്‍ തീയില്‍ തെന്നിവീണ സ്ത്രീക്കും ഗുരുതര പരിക്കേറ്റിരുന്നു. ബി.ജെ.പി എം.എൽ.എ മനോരഞജൻ കാലിയ നഷ്ടപരിഹാരമായി പരിക്കേറ്റ കുട്ടിയുടെ കുടുംബത്തിന് 10,000 രൂപ ധനസഹായം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
