Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓടുന്ന കാറിനുള്ളിൽ...

ഓടുന്ന കാറിനുള്ളിൽ 23കാരി കൂട്ടമാനഭംഗത്തിനിരയായി

text_fields
bookmark_border
ഓടുന്ന കാറിനുള്ളിൽ 23കാരി കൂട്ടമാനഭംഗത്തിനിരയായി
cancel

ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീൻ മേഖലയിൽ ഓടുന്ന കാറിനുള്ളിൽ 23കാരി കൂട്ടമാനഭംഗത്തിനിരയായി. ശനിയാഴ്ച രാത്രിയിലാണ്  സംഭവം. ഭക്ഷണം കഴിക്കാനായി റസ്റ്ററന്‍റിലേക്ക് പോവുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ സമീപത്തായി കാർ നിർത്തിയ മൂന്നംഗ സംഘം വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടു. എന്നാൽ, യുവതി കയറാൻ തയാറായില്ല. തുടർന്ന് ബലം പ്രയോഗിച്ച് കാറിൽ കയറ്റികൊണ്ടു പോവുകയായിരുന്നു.

രണ്ട് മണിക്കൂറിനുശേഷം യുവതിയെ സൺലൈറ്റ് കോളനിയിലെ മേൽപാലത്തിന് സമീപം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഡൽഹി പൊലീസ് ആസ്ഥാനത്തിന് അടുത്താണ് സംഭവം നടന്നത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ മൂന്നുപേരെ തിരിച്ചറിഞ്ഞതായും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi gang rape
Next Story