ഗുജറാത്തിലെ ശിയാൽ ബട്ട് ദ്വീപിൽ 70 വർഷങ്ങൾക്കു ശേഷം വൈദ്യുതി എത്തി
text_fieldsഅഹമ്മദാബാദ്: സ്വാതന്ത്ര്യത്തിന് ശേഷം 70 വർഷം കഴിഞ്ഞ് വൈദ്യുതി ലഭിച്ച സന്തോഷത്തിലാണ്ഗുജറാത്തിലെ ശിയാൽ ഭട്ട് ദ്വീപ് നിവാസികൾ. നാല് വശവും അറബിക്കടലിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ദ്വീപിലേക്ക് പിപാവാവ് തുറമുഖത്ത് നിന്നാണ് വൈദ്യുതി എത്തിച്ചത്. 6,000 ആൾക്കാർമാത്രമാണ് ദ്വീപിൽ താമസിക്കുന്നത്.6.4 കിലോ മീറ്റർ കടലിന്നടിയിലൂടെ കേബിൾ വലിച്ചാണ് ശനിയാഴ്ച്ച വൈദ്യുതി എത്തിച്ചത്.പശ്ചിം ഗുജറാത്ത് വിജ് കമ്പനിയാണ് ഇതിനായി നടപടിയെടുത്തത്. ശനിയാഴ്ച്ച മുഖ്യമന്ത്രിആനന്ദിബെൻ പേട്ടൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
നേരത്തെ വൈദ്യുതി എത്തിക്കാൻകേബിളുകൾ വലിക്കാൻ തീരീമാനിച്ചെങ്കിലും പാവാവ് തുറമുഖത്തെ ആങ്കറുകൾ കേബിളുകൾനശിക്കാൻ ഇടയാക്കുമെന്നതിനാൽ മാറ്റിവെച്ചു.ദ്വീപ് നിവാസികൾ ഇത്രയും കാലം മണ്ണെണ്ണ വിളക്കും ബാറ്ററിയുമാണ് വെളിച്ചത്തിനായിഉപയോഗിച്ചത്. വൈദ്യുതി എത്തുന്നയോടെ ദ്വീപിൽ മൽസ്യ സംസ്കരണത്തിനും ചെറുകിടവ്യവസായ സംരംഭങ്ങൾക്കും കരുത്ത് പകരുമെന്നാണ് കരുതുന്നത്. ഇനിമുതൽ ദ്വീപിലെ എല്ലാവർക്കും 24 മണിക്കൂറും വൈദ്യുതി ലഭിക്കുമെന്നാണ് സർക്കാറിെൻറ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
