ധനലക്ഷ്മി ബാങ്ക് ക്രമക്കേട്: റിസര്‍വ് ബാങ്ക് അന്വേഷിക്കും
text_fieldsതൃശൂര്‍: കേരളത്തിലെ പഴയ തലമുറ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കില്‍ നടക്കുന്ന ക്രമക്കേടുകളുടെ പേരില്‍ റിസര്‍വ് ബാങ്ക് അന്വേഷണത്തിന് സാധ്യത തെളിയുന്നു. ബാങ്ക് നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തെക്കുറിച്ച് ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍ ദേശീയ നേതാക്കള്‍ റിസര്‍ബ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ കണ്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അന്വേഷണത്തിന് വഴി തെളിയുന്നത്.
ബാങ്കിന്‍െറ മുംബൈ ശാഖ കേന്ദ്രീകരിച്ച് നടന്ന 141 കോടി രൂപയുടെ സ്ഥിര നിക്ഷേപ വായ്പാ തട്ടിപ്പും അക്കാര്യം വിസില്‍ ബ്ളോവര്‍ പ്രകാരം റിസര്‍വ് ബാങ്കിനെ അറിയിച്ചതിനെതിരെ സീനിയര്‍ ഓഫിസര്‍ പി.വി. മോഹനനെ പിരിച്ചുവിട്ടതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നു. ഇക്കാര്യത്തില്‍ ഉടന്‍ ആര്‍.ബി.ഐയുടെ ഇടപെടല്‍ ഉണ്ടാവുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.
കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹര്‍വീന്ദര്‍ സിങ്, വിവിധ ബാങ്കുകളില്‍ കോണ്‍ഫെഡറേഷന്‍ ഘടകത്തിന്‍െറ ഭാരവാഹികളായ ജി.വി. മണിമാരന്‍, ദിലിപ് സാഹ, എം. ഹര്‍ഷവര്‍ധന്‍, സഞ്ജയ് മഞ്രേക്കര്‍, ഏക്നാഥ് ബാലിഗ, ദീപക് ഡി. സാമന്ത് എന്നിവരാണ് ആര്‍.ബി.ഐ ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
