കോൺഗ്രസ് ഹൈക്കമാന്‍ഡ് യോഗം ഇന്ന്; കേരളത്തിലെ നേതൃമാറ്റം ചർച്ച ചെയ്യും
text_fieldsന്യൂഡൽഹി: കേരളത്തിലെ സംഘടന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ വൈകിട്ട് നാലിന് ചേരുന്ന യോഗത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പെങ്കടുക്കും. നേതൃമാറ്റമടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. നേതൃമാറ്റത്തെച്ചൊല്ലി പാര്‍ട്ടിയില്‍ കൂടുതല്‍ ഭിന്നിപ്പ് പരസ്യമായ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് മൂന്ന് നേതാക്കളേയും വിളിപ്പിച്ചത്.
ഈ മൂന്ന് നേതാക്കള്‍ക്ക് പുറമെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി, കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തടക്കം അഴിച്ചുപണി വേണമെന്ന് കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടിവ് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.
വി.എം സുധീരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം എ ഗ്രൂപ്പ് ശക്തമായി യോഗത്തില്‍ ഉന്നയിച്ചിരുന്നു. സംഘടനാ തലത്തില്‍ അഴിച്ചുപണി വേണമെന്ന് നിലപാടുണ്ടെങ്കിലും വി.എം സുധീരനെ മാറ്റുന്നതിനോട് ഹൈക്കമാൻഡിന് യോജിപ്പില്ല. സുധീരന്‍ സ്ഥാനത്ത് തുടരുകയും ഉമ്മന്‍ചാണ്ടി യു.ഡി.എഫ് ചെയര്‍മാന്‍ ആയിരിക്കുകയും ചെയ്യുക എന്നതാണ് ഹൈക്കമാൻഡ് മുന്നോട്ട് വെക്കുന്ന ഫോര്‍മുല. ഫോർമുല ഉമ്മൻചാണ്ടിയും എ ഗ്രൂപ്പും സ്വീകരിക്കുമോ എന്നാണ് അറിയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
